ബെംഗളൂരുവില്‍ മലയാളി യുവതിയെ കുക്കറുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനി ദേവയാണു (24) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും പങ്കാളിയുമായ കൊല്ലം സ്വദേശി വൈഷ്ണവിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം.
ഇരുവരും ഒരേ കോളേജില്‍ പഠിച്ചവരായിരുന്നു. അതിന് ശേഷം ബെംഗളൂരുവില്‍ അപ്പാർട്ട്മെന്റ് എടുത്ത് ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിയാഴ്ച കഴിഞ്ഞതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നലെ രാത്രി ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതിനിടെ ദേവയെ വിഷ്ണു കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബെംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോല ഔട്ടിലായിരുന്നു ദാരുണ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും മൂന്നു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്നു.












Click it and Unblock the Notifications