• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ഏക്കറുണ്ട്, ഫ്‌ളാറ്റുകളുണ്ട്, 11 മക്കളും; പക്ഷേ... വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടി പോലീസ്

Google Oneindia Malayalam News

ബെംഗളൂരു: ഒരു വൃദ്ധയുടെ ആവശ്യത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് കര്‍ണാടകത്തില്‍ ഹാവേരി ജില്ല കമ്മീഷണര്‍. തനിക്ക് ഇനി ജീവിക്കേണ്ട, ദയാവധത്തിന് വിധേയമാക്കണമെന്നാണ് ആവശ്യം. ഒരിക്കല്‍ പോലും ഇത്തരമൊരു ആവശ്യം പോലീസിന് മുന്നില്‍ ഉണ്ടായിട്ടില്ല. എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഒരു സ്ത്രീയാണ് ഇത്തരം വിചിത്രമായൊരു ആവശ്യം ഉന്നയിച്ചത്.

ഇവര്‍ രാഷ്ട്രപതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ജീവിതം മടുത്തുവെന്നും, ജീവനോടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് യുവതി ഉന്നയിക്കുന്നത്. രാഷ്ട്രപതിയിലേക്ക് തന്റെ ഹര്‍ജി എത്തിക്കാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

1

താന്‍ ജീവിതത്തില്‍ ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ജില്ലാ ഭരണകൂടം വഴി തന്റെ ദയാവധ ഹര്‍ജി രാഷ്ട്രപതിയുടെ കൈവശം എത്തിക്കാനാണ് ഇവരുടെ ശ്രമം. ഇത്രയും നരകയാതന അനുഭവിക്കുന്ന തനിക്ക് ജീവിതം തുടരാന്‍ ആഗ്രഹമില്ലെന്ന് ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പോലീസ് ഈ വൃദ്ധയെ കുറിച്ച് വിശദമായി അന്വേഷിച്ചു.

2

ഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കുംഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കും

ഇവരുടെ പശ്ചാത്തലം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പോലീസ്. പുട്ടവ ഹനുമന്തപ്പ കോട്ടുര എന്ന 75കാരിയാണ് ഹര്‍ജിയുമായി എത്തിയത്. റാനിബെന്നൂര്‍ ടൗണിന് അടുത്തുള്ള രംഗനാഥനഗറിലെ താമസക്കാരിയാണ് കോട്ടുര. ഇവര്‍ ജീവിതത്തില്‍ കോടീശ്വരിയാണെന്ന് തന്നെ പറയാം. നല്ലൊരു കുടുംബം തന്നെ ഇവര്‍ക്കുണ്ട്. പതിനൊന്ന് മക്കളുടെ അമ്മയാണ് ഇവര്‍. സ്വത്തുക്കളാണെങ്കില്‍ വേറെ. മുപ്പത് ഏക്കര്‍ ഭൂമി ഇവര്‍ക്കുണ്ട്. താമസിക്കാനാണെങ്കില്‍ ഏഴോളം വീടുകളും കൈവശമുണ്ട്.

3

ചാള്‍സ് രാജാവ് 24 വര്‍ഷം കാത്തിരിക്കണം, അത് കഴിഞ്ഞാല്‍ അത്ഭുതം നടക്കും; പ്രവചനവുമായി ബാബ വംഗചാള്‍സ് രാജാവ് 24 വര്‍ഷം കാത്തിരിക്കണം, അത് കഴിഞ്ഞാല്‍ അത്ഭുതം നടക്കും; പ്രവചനവുമായി ബാബ വംഗ

പക്ഷേ ജീവിതത്തില്‍ ഇവര്‍ അനാഥയാണ്. സ്വത്തുണ്ടെങ്കില്‍ മക്കളുണ്ടെങ്കിലും ഉപകാരപ്പെടാത്ത അവസ്ഥയാണ്. നോക്കാന്‍ ആരും ഇല്ലാതെ, ഒരു നേരത്തെ ആഹാരത്തിന് പോലും കൈയ്യില്‍ പണമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. അതാണ് ദയാവധത്തിന് ഈ അമ്മ അനുമതി തേടാന്‍ കാരണം. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് രാഷ്ട്രപതിക്കുള്ള ഹര്‍ജി ഹവേരി ജില്ലാ കമ്മീഷണര്‍ക്ക് ഇവര്‍ കൈമാറിയത്.

4

ഹനമന്തപ്പ ജില്ലാ ഭരണ ഓഫീസിന് മുന്നില്‍ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ്, താനിപ്പോള്‍ ജീവിക്കുന്നത് അയല്‍ക്കാരുടെ കരുണയിലാണെന്ന് ഇവര്‍ പറഞ്ഞത്. ഇവരോട് മക്കള്‍ കാണിക്കുന്ന ക്രൂരതയുടെ വിവരങ്ങളും ഇതിനിടെ പുറത്തുവന്നത്. മുപ്പത് ഏക്കറോളം ഭൂമി ഇവര്‍ക്കുണ്ട്. ഏഴ് വീടുകളും ഫ്‌ളാറ്റുകളുമുണ്ട്. എന്നാല്‍ മക്കളൊന്നും തന്നെ നോക്കുന്നില്ല.

5

വിഷം നല്‍കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷംവിഷം നല്‍കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷം

ഏഴ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഒരാളും രോഗിയായ തന്നെ പരിചരിക്കാന്‍ തയ്യാറല്ല. ഫ്‌ളാറ്റിന്റെയും ഭൂമിയുടെയും വരുമാനത്തിന്റെ പങ്കും മക്കള്‍ നല്‍കുന്നില്ല. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ധാരാളം. മരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പുട്ടവ ഹര്‍ജിയില്‍ പറഞ്ഞു.

English summary
a rich woman from karnataka seeks euthanasia, police surprised after looking her background, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X