കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ദില്ലിയില്‍, ആപ്പ് ബെംഗളൂരുവില്‍ 3 കോടി പിരിക്കും

Google Oneindia Malayalam News

ബെംഗളൂരു: ആസന്നമായ ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി ഐ ടി നഗരമായ ബെംഗളൂരുവില്‍ നിന്നും 3 കോടി രൂപ പിരിച്ചെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. തലസ്ഥാന നഗരത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ചെലവിനായി ബെംഗളൂരു സഹായിക്കും എന്നാണ് ആപ്പിന്റെ പ്രതീക്ഷ. ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ഒട്ടേറെ പിന്തുണക്കാരുള്ള നഗരമാണ് ബെംഗളൂരു.

അരവിന്ദ് കെജ്രിവാളിന്റെ കൂടെ ലഞ്ച്, സെല്‍ഫി എന്നിവയാണ് പണം പിരിക്കാനുള്ള എ എ പിയുടെ മാര്‍ഗങ്ങള്‍. കെജ്രിവാളിനൊപ്പം ഊണ് കഴിക്കുന്നതിന് 20000 രൂപയാണ് എ എ പി ഈടാക്കുന്നത്. ഇതിനായി 200 പേരെ പാര്‍ട്ടി കണ്ടുവെച്ചതായി ബെംഗളൂരുവിലെ എ എ പി നേതാവ് രവികൃഷ്ണന്‍ റെഡ്ഡി പറഞ്ഞു. 500 രൂപ മുടക്കിയാല്‍ കെജ്രിവാളിനൊപ്പം സെല്‍ഫി എടുക്കാം. ഇതിന് 500 രൂപയ്ക്ക് മുകളിലാണ് ചെലവ്.

aap-logo

ലോകസ്ഭ തിരഞ്ഞെടുപ്പ് സമയത്തും എ എ പി സമാനമായ ഫണ്ട് കളക്ഷന്‍ ബെംഗളൂരുവില്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. ഇതല്ലാതെ വേറെയും ഫണ്ട് പിരിവ് പാര്‍ട്ടി നഗരത്തില്‍ നടത്തുന്നുണ്ട്. അവന്യൂ റോഡ്, ഗാന്ധി ബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് എ എ പിയുടെ പിരിവ് പുരോഗമിക്കുന്നത്.

ഞായറാഴ്ച നഗരത്തിലെത്തുന്ന കെജ്രിവാള്‍ സെന്റ് അലോഷ്യസ് കോളേജില്‍ പ്രസംഗിക്കും. 5 കോടിയിലധികം രൂപ രാജ്യത്താകമാനം എ എ പി സമാഹരിച്ചതില്‍ മൂന്നാം സ്ഥാനം കര്‍ണാടകയ്ക്കാണ്. ദില്ലിയിലും മഹാരാഷ്ട്രയിലുമാണ് എ എ പിക്ക് ഏറ്റവും കൂടുതല്‍ സംഭാവന കിട്ടുന്നത്. സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയിലുള്ള ബെംഗളൂരുവില്‍ തങ്ങള്‍ക്ക് അനുകൂല തരംഗമുണ്ടാക്കാമെന്നും ആപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

English summary
Delhi election: AAP looks to mop up 3-cr from Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X