ബെംഗളൂരുവില്‍ കോര്പ്പറേഷന് ഓഫീസിന് മാലിന്യാഭിഷേകം നടത്തി എഎപി പ്രവര്‍ത്തകര്‍
ബെംഗളരു:നഗരത്തിലെ മാലിന്യ പ്രശ്നത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ കോര്പ്പറേഷന് (ബിബിഎംപി) ഓഫീസിനു മുന്നില്‍ മാലിന്യം വലിച്ചെറിഞ്ഞു. പ്രവര്‍ത്തകര്‍ മാലിന്യം നിറച്ച ബാഗുകള്‍ എറിയാന്‍ തുടങ്ങിയപ്പോള്‍ കോര്പ്പറേഷന് അധികൃതര്‍ ഓഫീസ് ഗേറ്റുകള്‍ അടച്ചെങ്കിലും കമ്പികള്‍ക്കിടയിലുടെ നൂറുകണക്കിനു ബാഗുകള്‍ അകത്തേയ്ക്കു വലിച്ചെറിയുകയായിരുന്നു.
40 ഓളം എ എ പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. സംഭവത്തിനു ശേഷം ചിലരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. സര്‍ക്കാര്‍ നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തത് ജനജീവിതത്തിന് ഭീഷണിയാവുന്നുണ്ട്. പല സ്ഥലങ്ങളിലും മാലിന്യം അഴുകി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തിനു ശേഷം പ്രതിഷേധക്കാര്‍ ബെംഗളൂരു മേയര്‍ ബി എന്‍ മഞ്ജുനാഥ് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോര്പ്പറേഷന് അധികൃതര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നാണ് മേയര്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്. പ്രതിഷേധക്കാരില്‍ ചിലരെ ഹള്സൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications