കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മാലിന്യാഭിഷേകം നടത്തി എഎപി പ്രവര്‍ത്തകര്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളരു:നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ (ബിബിഎംപി) ഓഫീസിനു മുന്നില്‍ മാലിന്യം വലിച്ചെറിഞ്ഞു. പ്രവര്‍ത്തകര്‍ മാലിന്യം നിറച്ച ബാഗുകള്‍ എറിയാന്‍ തുടങ്ങിയപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഓഫീസ് ഗേറ്റുകള്‍ അടച്ചെങ്കിലും കമ്പികള്‍ക്കിടയിലുടെ നൂറുകണക്കിനു ബാഗുകള്‍ അകത്തേയ്ക്കു വലിച്ചെറിയുകയായിരുന്നു.

40 ഓളം എ എ പി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. സംഭവത്തിനു ശേഷം ചിലരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. സര്‍ക്കാര്‍ നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാത്തത് ജനജീവിതത്തിന് ഭീഷണിയാവുന്നുണ്ട്. പല സ്ഥലങ്ങളിലും മാലിന്യം അഴുകി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

bbmp-04-1

സംഭവത്തിനു ശേഷം പ്രതിഷേധക്കാര്‍ ബെംഗളൂരു മേയര്‍ ബി എന്‍ മഞ്ജുനാഥ് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നാണ് മേയര്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്. പ്രതിഷേധക്കാരില്‍ ചിലരെ ഹള്‍സൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

English summary
Accusing the Bruhat Bengaluru Mahanagara Palike (BBMP) and the state government of not actively trying to solve the city’s garbage problems, members of the Aam Aadmi Party (AAP) hurled bags of garbage into the civic body’s head office on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X