'സ്വയം ചെയ്യാന്‍ പഠിക്കുക' എന്ന് ആചാര്യ
ബാംഗ്ലൂര്‍: കുട്ടികള്‍ക്കുള്ളിലുള്ള കഴിവ് പുറത്തെടുക്കാന്‍ വീണ്ടും ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട്. കര്‍ണാടക സ്റ്റേറ്റിന്റെയും ഡയറക്ടേട് ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്റെയും ആഭിമുഖ്യത്തിലാണ് പുതിയ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഡു ഇറ്റ് യുവര്‍സെല്‍ഫ്(Do-it yourself) എന്ന് പേരിട്ടിരിക്കുന്ന പരിപാടി കര്‍ണാടക വിദ്യാഭ്യാസമന്ത്രി ആര്‍ വി ദേശ് പാണ്ഡേ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 16,17 തിയ്യതികളിലായാണ് പരിപാടി നടക്കുന്നത്. സാങ്കേതിക വിദ്യയിലുള്ള കുട്ടികളുടെ കഴിവ് പുറത്തുകൊണ്ടുവരുന്നതിനുള്ള സംസ്ഥാന തലത്തിലുള്ള മത്സരമാണ് ഡു ഇറ്റ് യുവര്‍സെല്‍ഫ് (സ്വയം ചെയ്യാന്‍ പഠിക്കു) എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പോളി ടെക്‌നിക്ക്, എന്‍ജീനിയറിങ് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മത്സരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവ് മനസ്സിലാക്കാനും പ്രദര്‍ശിപ്പിക്കുവാനും സാധിക്കും.

സംസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളിലുള്ള എന്‍ജിനീയറിങ്, പൊളിടെക്‌നിക് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നിക്കുന്ന പരിപാടി കൂടിയാണിത്. 55 കോളേജില്‍ നിന്നായി 170 പ്രൊജക്ടുകളുമായാണ് വിദ്യാര്‍ത്ഥികളെത്തുന്നത്.
ദേശീയ- അന്തര്‍ദേശീയ തലത്തില്‍ വ്യാപിച്ചു കിടക്കുന്ന ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഇത്തരത്തില്‍ മുമ്പും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കത്തും പുറത്തുമായി 81 കോഴ്‌സുകളില്‍ 10,000ത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.












Click it and Unblock the Notifications