കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ നവീന്‍ കൃഷ്ണ കൊല്ലപ്പെട്ട നിലയില്‍!

Google Oneindia Malayalam News

മൈസൂര്‍: പ്രശസ്ത കന്നഡ നടനും നിര്‍മാതാവുമായ നവീന്‍ കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൈസൂരില്‍ വെച്ചാണ് നവീന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് വിവരം പുറത്തറിഞ്ഞത്. സുപ്രിയയ്‌ക്കൊപ്പം ഹായ് കൃഷ്ണ എന്ന സിനിമയിലൂടെയാണ് നവീന്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം നിര്‍മിച്ചതും നവീന്‍ കൃഷ്ണയാണ്.

ഹഗ്ഗദ കൊനെ തുടങ്ങിയ നിരവിധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നവീന്‍ കൃഷ്ണയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ മരിച്ചത് നടനും നിര്‍മാതാവുമായ നവീന്‍ കൃഷ്ണയാണ്. പിന്നീട് ഹഗ്ഗദ കൊനെ ഫെയിം നവീന്‍ ഫേസ്ബുക്ക് പേജില്‍ താന്‍ ജീവനോടെയുണ്ട് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ചീറ്റര്‍, ബാംഗ്ലൂര്‍ മെട്രോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ഹഗ്ഗദ കൊനെ ഫെയിം നവീന്‍ കൃഷ്ണ.

ശ്രദ്ധേയനായ യുവതാരം

ശ്രദ്ധേയനായ യുവതാരം

കന്നഡയില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്ന യുവതാരമായിരുന്നു നവീന്‍ കൃഷ്ണ. സാന്‍ഡല്‍വുഡിന് ഒരു നഷ്ടമാണ് നവീന്റെ ദേഹവിയോഗം.

കഥകള്‍ ഒരുപാട്

കഥകള്‍ ഒരുപാട്

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പണമിടപാടുകളും ഒക്കെയായി കുറച്ച് പ്രശ്‌നക്കാരനായിരുന്നു നവീന്‍ കൃഷ്ണ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വഞ്ചനാക്കുറ്റത്തിന് കേസ്

വഞ്ചനാക്കുറ്റത്തിന് കേസ്

വഞ്ചനാക്കുറ്റത്തിനും സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിനും ഇയാള്‍ക്കെതിരെ പോലീസ് കേസുണ്ടായിരുന്നു

അത് വേറെ നവീന്‍ കൃഷ്ണ

അത് വേറെ നവീന്‍ കൃഷ്ണ

കന്നഡയിലെ മറ്റൊരു പ്രമുഖ നടനായ ഹഗ്ഗദ കൊനെ ഫെയിം നവീന്‍ കൃഷ്ണ കൊല്ലപ്പെട്ടു എന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നവീന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍മാര്‍ക്ക് ആര്‍ഐപി

റിപ്പോര്‍ട്ടര്‍മാര്‍ക്ക് ആര്‍ഐപി

മരിച്ചത് ഞാനല്ല. ഞാന്‍ ജീവനോടെയുണ്ട്. മരിച്ച ആള്‍ക്ക് ആര്‍ ഐ പി. റിപ്പോര്‍ട്ട് തെറ്റി എഴുതിയവര്‍ക്കും ആര്‍ ഐ പി എന്നായിരുന്നു നവീന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

English summary
Actor-producer Krishna has been murdered in Mysore. Krishna had earlier acted opposite Supriya in Hai Krishna and he had also produced the movie. According to the reports, Krishna has been found dead in Mysore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X