കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ചേതന രാജിന്റെ മരണം: ഡോക്ടര്‍മാര്‍ മുങ്ങി, അന്വേഷണം കേരളത്തിലേക്കും, ക്ലിനിക്കിന് ലൈസന്‍സില്ല

Google Oneindia Malayalam News

ബെംഗളൂരു: സര്‍ജറിക്കിടെ നടി ചേതന രാജ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ മുങ്ങിയിരിക്കുകയാണ്. ഇവരെ പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി നടക്കുകയാണ് പോലീസ്. ഇവര്‍ സംസ്ഥാന വിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് അന്യസംസ്ഥാനങ്ങളിലും തിരയുന്നുണ്ട്.

അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍

അതേസമയം കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയക്കിടെയാണ് നടി മരിച്ചത്. നടി രാഖി സാവന്ത് അടക്കം സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. യാതൊരു യോഗ്യതയുമില്ലാത്ത ഡോക്ടര്‍മാരാണ് ഈ സര്‍ജറികളൊക്കെ ചെയ്യുന്നതെന്നാണ് ആരോപണം. ആരാണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്ന ചോദ്യങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി ഉയര്‍ന്നിരിക്കുകയാണ്.

1

ചേതനയുടെ സര്‍ജറി നടത്തിയ ക്ലിനിക്ക് ലൈസന്‍സേ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരു അര്‍ബന്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഷെട്ടീസ് കോസ്‌മെറ്റിക് സെന്ററിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ കോസ്‌മെറ്റിക് സെന്ററിന് ലൈസന്‍സേ ഇല്ലായിരുന്നുവെന്നാണ് ഹെല്‍ത്ത് ഓഫീസര്‍ പറയുന്നത്. നടിക്ക് എന്നല്ല കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ ഇവര്‍ക്ക് ചെയ്യാനുള്ള ലൈസന്‍സ് ഇല്ല. പോളിക്ലിനിക്കും ഡിസ്‌പെന്‍സറിയും നടത്താനുള്ള ലൈസന്‍സാണ് അവര്‍ക്കുള്ളത്. സംഭവത്തില്‍ വിശദീകരണം നല്‍കണം അവര്‍. നടപടിയുണ്ടാവുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അതേസമയം ഇതോടെ സര്‍ക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇവര്‍ എങ്ങനെ പ്രവര്‍ത്തിച്ചെന്ന് മറുപടി പറയേണ്ടി വരും.

2

അതേസമയം ഡോക്ടര്‍മാര്‍ക്കായി അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായിട്ടാണ് വിവരം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. മരുന്നുവില്‍പ്പന ശാലയുടെ ലൈസന്‍സിന്റെ മറവിലാണ് കോസ്‌മെറ്റിക് ക്ലിനിക്ക് പ്രവര്‍ത്തിചിരുന്നതെന്നാണ് പോലീസിന്റെയും കണ്ടെത്തല്‍. ക്ലിനിക്കിനെതിരെ നടപടിക്ക് ആരോഗ്യ വകുപ്പും ശ്രമം തുടങ്ങിയിട്ടുണ്ട്. നടിയുടെ മരണം നടന്നതിന് പിന്നാലെ ഷെട്ടീസ് ക്ലിനിക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ ക്ലിനിക്കിന്റെ നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോവുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഈ ക്ലിനിക്കിനുള്ളില്‍ നടന്നിരുന്നത്.

3

പോളിക്ലിനിക്കിനും മരുന്നുവില്‍പ്പനശാലയ്ക്കുമായി ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. ഇതിന്റെ മറവിലാണ് അവിടെ ശസ്ത്രക്രിയ വരെ നടത്തിയത്. വിദഗ്ധരായ ഡോക്ടര്‍മാര്‍ പോലും ഇവിടെയില്ലായിരുന്നു അനസ്‌തേഷ്യ വിദഗ്ധരും ഇല്ലായിരുന്നു. തീവ്രപരിചര സംവിധാനവും ക്ലിനിക്കില്‍ ഇല്ലായിരുന്നു. സൗന്ദര്യവര്‍ധക ചികിത്സയ്ക്ക് മറ്റ് ക്ലിനിക്കുകളെ അപേക്ഷിച്ച് കുറഞ്ഞ തുകയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതാണ് നിരവധി പേര്‍ ഇവിടെ ചികിത്സയ്ക്കായി എത്താന്‍ കാരണം. ചേതന രാജിന് അമിത വണ്ണമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇവര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു.

4

അമിത വണ്ണമില്ലാത്ത ചേതനയ്ക്ക് എന്തിനാണ് കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയ നിര്‍ദശിച്ചതെന്ന് വ്യക്തമല്ല. പക്ഷേ ഇത് ഗുരുതരമായ വീഴ്ച്ചയാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. സര്‍ജറിക്ക് പിന്നാലെ നടകിക്ക് ശ്വാസ തടസ്സം തുടങ്ങിയിരുന്നു. മൂന്ന് മണിക്കൂറിനകം ഇവരുടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തിലും കരളത്തിലും ദ്രാവകം നിറഞ്ഞതായിരുന്നു മരണകാരണം. ഹൃദയമിടിപ്പ് നിലച്ചതോടെ നടിയെ കോസ്‌മെറ്റിക് ക്ലിനിക്കിലെ ജീവനക്കാര്‍ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിര്‍ബന്ധിച്ച് പ്രവേശിപ്പിച്ചിരുന്നു. സൗന്ദര്യ വര്‍ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കും ചേതന രാജില്‍ നിന്ന് ഇവര്‍ പണം ഈടാക്കിയിരുന്നു.

5

ചേതന രാജിന്റെ രക്ഷിതാക്കളില്‍ നിന്ന് അനുമതി പോലും തേടാതെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ക്ലിനിക്ക് നടത്തിപ്പുകാരനായ ഡോക്ടര്‍ ഷെട്ടിക്കായി അന്യസംസ്ഥാനത്ത് അടക്കം വലവിരിച്ചിരിക്കുകയാണ് പോലീസ്. ഡോക്ടറുടെ സഹായിയും ഒളിവിലാണ്. ക്ലിനിക്കിന് ആരോഗ്യ വകുപ്പ് നോട്ടീസും അയച്ചു. ഇത് അടച്ച് പൂട്ടുമെന്ന് മുന്നറിയിപ്പുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് സര്‍ജറി കഴിയുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ രാവിലെ എട്ടരയ്ക്ക് തുടങ്ങിയ സര്‍ജറി വൈകീട്ട് അഞ്ച് മണിക്കാണ് ചേതന ഡിസ്ചാര്‍ജ് ആവുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അപ്പോള്‍ തന്നെ ശ്വാസ തടസ്സമുണ്ടായിരുന്നു. ഈ ആശുപത്രിയില്‍ ഐസിയു ഉണ്ടായിരുന്നെങ്കില്‍ മകള്‍ മരിക്കില്ലായിരുന്നുവെന്ന് ചേതനയുടെ പിതാവ് വരദരാജു പറഞ്ഞു.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

English summary
actress chethana raj's demise: clinic have no license for surgery, police searching for doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X