കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നഡ എഴുത്തുകാരൻ കെ എസ് ഭഗവാന് നേരെ ആക്രമണം; മുഖത്ത് മഷിയൊഴിച്ചു

Google Oneindia Malayalam News

ബെംഗളൂരു: കന്നഡ എഴുത്തുകാരനും പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കെ.എസ്. ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു. ബെംഗളുരു സിറ്റി സിവില്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു കെസ് ഭഗവാന് നേരെ ആക്രമണം നടന്നത്. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ഭഗവാന്റെ മുഖത്തേക്ക് മഷി കുടയുകയായിരുന്നു. മറ്റൊരു കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയതായിരുന്നു ഭഗവാന്‍.

താന്‍ ഇപ്പോഴും കര്‍ഷക സമരത്തിനൊപ്പമെന്ന് ഗ്രേറ്റ തന്‍ബര്‍ഗ്; എഫ്ഐആറില്‍ പേരില്ലെന്ന് ദില്ലി പൊലീസ്താന്‍ ഇപ്പോഴും കര്‍ഷക സമരത്തിനൊപ്പമെന്ന് ഗ്രേറ്റ തന്‍ബര്‍ഗ്; എഫ്ഐആറില്‍ പേരില്ലെന്ന് ദില്ലി പൊലീസ്

മതങ്ങള്‍ക്ക് എതിരായ നിലപാട് ലജ്ജിക്കണമെന്ന് അലറി വിളിച്ചുകൊണ്ടാണ് മഷിയൊഴിച്ചത്. കെഎസ് ഭഗവാന്‍ ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കെസ് ഭഗവാന് നേരെ മഷി എറിഞ്ഞതെന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീര ട്വീറ്റ് ചെയ്തത്. സംഭവത്തില്‍ മീര രാഘവേന്ദ്രക്കെതിരേ ഹലസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 ksbag

നേരത്തെയും നിരവധി തവണ "ഹിന്ദുമത വിരുദ്ധ" പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നും ഭഗവാൻ വിമർശനങ്ങൾ നേരിട്ടിരുന്നു. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ കെഎസ് ഭഗവാനും ഉണ്ടെന്ന് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് വ്യക്തമാക്കിയിരുന്നു.

ഷോണ്‍ ജോര്‍ജ് പാലായിലേക്ക്; ബിഎസ്പിയുമായി ചേര്‍ന്ന് നാലാം മുന്നണി സജീവമാക്കാന്‍ പി സി ജോര്‍ജ്ജ്ഷോണ്‍ ജോര്‍ജ് പാലായിലേക്ക്; ബിഎസ്പിയുമായി ചേര്‍ന്ന് നാലാം മുന്നണി സജീവമാക്കാന്‍ പി സി ജോര്‍ജ്ജ്

 മുൻ ഡി ജി പി ജേക്കബ് തോമസ് ബി ജെ പിയിൽ: ജെപി നഡ്ഡയുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു മുൻ ഡി ജി പി ജേക്കബ് തോമസ് ബി ജെ പിയിൽ: ജെപി നഡ്ഡയുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു

English summary
advocate thrown ink on kannada writer ks bhagwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X