പൂക്കടക്കാരന്‍റെ മകന് ഒന്നാം റാങ്ക്

ഒത്തിനരി കഠിനപ്രയത്‌നം നടത്തിയാണ് താന്‍ വിജയം നേടിയതെന്ന് അനുഷ് പ്രതികരിച്ചു. കെഎസ് ഹെഡ്‌ഗേ മെഡിക്കല്‍ അക്കാഡമിയില്‍ നിന്നാണ് അനുഷ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. അമ്മയുടെ സ്വപ്‌നമായിരുന്നു താനൊരു ഡോക്ടറാകണമെന്നത് എന്ന് അനുഷ് പറയുന്നു. പഌസ്ടു കഴിഞ്ഞ് രണ്ട് തവണയാണ് മെഡിക്കല്‍ എന്‍ട്രസ് പരീക്ഷ എഴുതിയത്.
സ്വന്തം നാട്ടില്‍ തന്നെ ഒരു ആശുപത്രി താന്‍ നടത്തിക്കാണുന്നതാണ് അച്ഛന്റെയും അമ്മയുടേയും ആഗ്രഹമെന്നും അനുഷ് പറഞ്ഞു. റേഡിയോളജിയോ, ജനറല്‍ മെഡിസിനോ തെരഞ്ഞെടുത്ത് ഉപരിപഠനം നടത്താനാണ് തനിയ്ക്ക് ആഗ്രഹമെന്നും അനുഷ് പറയുന്നു. ആന്ധ്രയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് എന്‍ട്രന്‍സില്‍ ആദ്യ റാങ്കുകളില്‍ ഇടം നേടിയവരില്‍ അധികവും












Click it and Unblock the Notifications