ബാംഗ്ലൂര്‍ സ്കൂളില്‍ വീണ്ടും പീഡനം, അധ്യാപകന് അറസ്റ്റില്‍
ബാംഗ്ലൂര്‍: ഐ ടി നഗരമായ ബാംഗ്ലൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരായ പീഡനങ്ങള്‍ തുടരുന്നു. ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. ഫിസിക്കല്‍ ട്രെയിനറായ ജയശങ്കര്‍ എന്നയാളാണ് പോലിസിന്റെ പിടിയിലായത്.
ഒരാഴ്ചയ്ക്കിടെ ഇയാള്‍ കുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചതായി പോലീസ് അഡീഷണല്‍ കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ഇന്ദിരാനഗറിലുള്ള ഒരു പ്രൈവറ്റ് സ്കൂളിലാണ് സംഭവം നടന്നത്. പോസ്കോ നിയമപ്രകാരം നാല്, ആറ് വകുപ്പുകളിലും ഐ പി സി 376 പ്രകാരം ബലാത്സംഗക്കുറ്റത്തിനും ജയശങ്കറിനെതിരെ പോലീസ് കേസെടുത്തു.

ഒക്ടോബര്‍ 28, 29 എന്നീ ദിവസങ്ങളിലായി രണ്ട് തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് കരുതുന്നത്. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജാലഹള്ളിയിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ സ്കൂളില്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു.
ഇതിലെ പ്രതിയായ ഗുണ്ടപ്പയെ ഒക്ടോബര്‍ 25 ന് പോലീസ് അറസ്റ്റ് ചെയ്ത. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്കൂളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എന്നാല്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ഇപ്പോഴും ബാംഗ്ലൂരിലെ ഭൂരിഭാഗം സ്കൂളുകളും പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications