Get Updates
Get notified of breaking news, exclusive insights, and must-see stories!

താരത്തിന്റെ എടിഎമ്മില്‍ നിന്നും 2.7ലക്ഷം കവര്‍ന്നു

ബാംഗ്ലൂര്‍: മുന്‍ അന്താരാഷ്ട്ര അത്‌ലറ്റ് അശ്വിനി നാച്ചപ്പയുടെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് 2.7 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ഒരു സ്‌പോര്‍ട്‌സ് മീറ്റിനായി ബാംഗ്ലൂരിലെ ജയനഗറിലെത്തിയപ്പോഴാണ് ഇവരുടെ ഡെബിറ്റ് കാര്‍ഡ് മോഷണം പോയത്. അരമണിക്കൂര്‍ സമയത്തിനുള്ളില്‍ നഗരത്തിലെ വിവിധ എ ടി എമ്മുകളില്‍ നിന്നായി 2.7 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു.

പരിപാടിയിലെ മുഖ്യാതിഥിയായ അശ്വിനി നാച്ചപ്പ പ്രസംഗിച്ച ശേഷം പതാക ഉയര്‍ത്തുന്നതിനായി ഗ്രൗണ്ടിലേക്ക് പോയി. ഹാന്‍ഡ് ബാഗ് വേദിയിലെ കസേരയില്‍ വെച്ച ശേഷമാണ് ഇവര്‍ പുറത്തേക്കിറങ്ങിയതത്രെ. ഇവിടെവെച്ചാണ് ഡെബിറ്റ് കാര്‍ഡ് മോഷണം പോയത്. മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ വേദിയിലേക്ക് കടന്നുവന്ന് താരത്തിന്റെ പേഴ്‌സ് കൈക്കലാക്കി അപ്രത്യക്ഷമായി എന്നാണ് റിപ്പോര്‍ട്ട്.

aswini

ഏതാണ്ട് അരമണിക്കൂര്‍ സമയം കൊണ്ട് ജയനഗറിലും പരിസരത്തുമുള്ള ഇരുപതോളം എ ടി എമ്മുകളില്‍ നിന്നായി 2.7 ലക്ഷം രൂപ ഇയാള്‍ പിന്‍വലിച്ചു. രണ്ട് ബാങ്കുകളുടെ എ ടി എം കാര്‍ഡുകളാണ് പേഴ്‌സില്‍ ഉണ്ടായിരുന്നതെന്ന് താരത്തിന്റെ ഭര്‍ത്താവ് ദത്ത കറുമ്പയ്യ അറിയിച്ചു. സാധാരണ ഗതിയില്‍ കാറില്‍ ഡ്രൈവര്‍ക്കൊപ്പം ബാഗ് സൂക്ഷിച്ചാണ് ഇവര്‍ പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍ ഇന്ന് സ്വയം കാറോടിച്ച് വന്നതിനാലാണ് ബാഗ് കൈവശം വെച്ചതത്രെ.

ബാങ്കുകളുടെ എ ടി എം കൗണ്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. രാവിലെ 9.30നും 10 നും ഇടയിലാണ് എ ടി എമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചിട്ടുള്ളത്. കറുമ്പയ്യ അക്കാഡമി ഓഫ് ലേണിംഗ് സ്‌പോര്‍ട്‌സ് മേധാവിയാണ് അശ്വിനി നാച്ചപ്പ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+