Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് അക്കൗണ്ട്; 13കാരി തൂങ്ങിമരിച്ചു

ബാംഗ്ലൂര്‍: ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടതില്‍ ദേഷ്യപ്പെട്ട് 13 കാരി ആത്മഹത്യ ചെയ്തു. അദിതി (പേര് യഥാര്‍ഥമല്ല) എന്ന 13 കാരിയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടിലെ വെല്ലൂരാണ് ഇവരുടെ സ്വദേശം.

ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് അമ്മ മോഹന അദിതിയെ വഴക്കുപറഞ്ഞിരുന്നു. താന്‍ തിരിച്ചുവരുമ്പോഴേക്കും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കണം എന്ന് പറഞ്ഞശേഷം രാവിലെ ജോലിക്ക് പോയതാണ് മോഹന. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വന്നപ്പോള്‍ മകളെ കാണാതെ തിരഞ്ഞപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

facebook

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞ കാര്യത്തിന് മകള്‍ ആത്മഹത്യ ചെയ്യും എന്ന് വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവര്‍. എന്നാല്‍ മകള്‍ക്ക് വിഷമം തോന്നാല്‍ മറ്റൊരു കാരണവും ഇല്ലെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ വീട്ടില്‍ അദിതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവം നടക്കുമ്പോള്‍ മോഹനവും ഭര്‍ത്താവും ജോലിസ്ഥലത്തും മൂത്തമകന്‍ ബന്ധുവീട്ടിലുമായിരുന്നു.

മകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമായിരുന്നു എന്ന് മോഹന പറഞ്ഞു. ഫേസ്ബുക്കും മറ്റും ഉപയോഗിക്കാന്‍ നിനക്ക് പ്രായമായിട്ടില്ല എന്ന് പറഞ്ഞാണ് മോഹന മകളെ വഴക്കുപറഞ്ഞത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അദിതി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+