Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ ആപ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

ബാംഗ്ലൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് പ്രചാരണപരിപാടികള്‍ക്കു നേരെ ആക്രമണം. ബാംഗ്ലൂരിലെ ഔട്ടര്‍ റിങ് റോഡരികിലുള്ള ബെലന്ദുര്‍ സെന്‍ട്രല്‍ മാളിലാണ് സംഭവം.

പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രചാരണ പ്രവര്‍ത്തകര്‍ നടത്തുകയായിരുന്നു. അപ്പോഴാണ് ഒരു സംഘം കടന്നു വന്നത്. ആദ്യം വാക്കുതര്‍ക്കമായിരുന്നു. പിന്നെ മര്‍ദ്ദനം തുടങ്ങി. ഒരാളൊഴികെ ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. കൈയെല്ല് പൊട്ടിയ ഒരു പ്രവര്‍ത്തകനെ ആശുപത്രിയിലാക്കിയിട്ടുണ്ട്-ആം ആദ്മി പാര്‍ട്ടിയുടെ കര്‍ണാടക മീഡിയ സെല്‍ അറിയിച്ചു.

AAP

മെമ്പര്‍ഷിപ്പ് പ്രചാരണത്തോട് ജനങ്ങള്‍ കാണിയ്ക്കുന്ന സഹകരണം മറ്റു പാര്‍ട്ടികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ലക്ഷ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഈ സംഭവം കൂടുതല്‍ കരുത്തു പകരും.

ആക്രമണം നടത്തിയവരെ തിരിച്ചറിയാനാകും. ബാംഗ്ലൂരില്‍ പാര്‍ട്ടിയ്ക്ക് ഏറെ വേരോട്ടം ലഭിക്കുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. എന്തായാലും പാര്‍ട്ടി ഇതുവരെ ഇതു സംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ല-വക്താവ് രോഹിത് രഞ്ജന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+