കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് പറന്നു വരുന്ന ഓട്ടോ ഡ്രൈവറെ'; പറത്തിയതാകട്ടെ കേബിളും

Google Oneindia Malayalam News

ബെംഗളൂരു: ഓട്ടോ ഇടിച്ചു പരിക്കേറ്റു, ഓട്ടോ അപകടത്തില്‍പ്പെട്ടു എന്നു തുടങ്ങിയ വാര്‍ത്തകള്‍ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ വന്നിടിച്ച് സ്ത്രീക്ക് പരിക്കേറ്റു എന്നു കേട്ടാലോ, അതും പറന്ന് വന്നുള്ള ഇടി. എന്താണ് വല്ല കാര്‍ട്ടൂണിലെ കഥകളും പറയുകയാണെന്ന് തോന്നുന്നുണ്ടോ. എന്നാല്‍ അങ്ങനെയല്ല. ഒട്ടോ ഡ്രൈവര്‍ 'പറന്നു' വന്ന് ഒരു സ്ത്രീയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. വഴിയരികില്‍ തന്‍റെ ഓട്ടോയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന ഒട്ടോ ഡ്രൈവറെ പറത്തിയത് ഒരു കേബിളാണെന്നതാണ് സത്യാവസ്ഥ.

ടിസി പാളയ റോഡില്‍

ടിസി പാളയ റോഡില്‍

ടിസി പാളയ റോഡില്‍ നടന്ന അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. റെഡ് ലൈൻ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകളെ ബന്ധിപ്പിക്കുന്ന കേബിള്‍ അയഞ്ഞ് തൂങ്ങി റോഡില്‍ മുട്ടിക്കിടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓട്ടോയുടെ ചക്രത്തിനടിയില്‍ കുടുങ്ങിയ കേബിളിന്‍റെ കുരുക്ക് അയച്ചതാണ് സംഭവവികാസങ്ങള്‍ക്ക് കാരണം

വായുവിലൂടെ മുന്നോട്ട്

വായുവിലൂടെ മുന്നോട്ട്

ഓട്ടോ ചക്രത്തിനിടയിലെ കുരുക്ക് അയക്കുന്നതിനിടെ വേഗത്തില്‍ പോവുകയായിരുന്ന മറ്റൊരു വാഹനത്തിന്‍റെ കമ്പനിയില്‍ കുരുങ്ങിയ കേബിള്‍ ഓട്ടോ ഡ്രൈവറെ അടക്കം ശക്തിയില്‍ മുന്നോട്ട് വലിക്കുകയായിരുന്നു. ഈ വലിയുടെ ശക്തിയില്‍ വായുവിലൂടെ മുന്നോട്ട് കുതിച്ച ഓട്ടോഡ്രൈവര്‍ വഴിയരികിലൂടെ പോവുകയായിരുന്നു സുനിത എന്ന സ്ത്രീയുടെ ദേഹത്ത് വന്ന് പതിക്കുകയായിരുന്നു.

ജൂലൈ 16 ന്

ജൂലൈ 16 ന്

ജൂലൈ 16 ന് രാവിലെ 11.34 നാണ് സംഭവം. സുനിത ടിസി പല്യ ജംഗ്ഷനിലെ അന്നപൂർണേശ്വരി ഹോട്ടലിലേക്ക് പോവുമ്പോഴാണ് അപകടം നടന്നത്. ഇതെല്ലാം സംഭവിച്ചത് ഒരു നിമിഷത്തിനുള്ളിലാണെന്ന് സുനിത പറഞ്ഞു. ' ആരോ എന്‍റെ പേര് വളിച്ചു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആഞ്ജനേയനെ പോലെ എന്‍റെ അടുത്തേക്ക് പറന്ന് വരുന്നതാണ് കണ്ടത്. അദ്ദേഹം തന്‍റെ ദേഹത്ത് ഇടിക്കുകയും ചെയ്തു'-സുനിത പറഞ്ഞു.

പരിക്ക്

പരിക്ക്

സമീപത്ത് തന്നെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം എത്തി സുനിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുനിതയുടെ മുറിവുകളില്‍ 52 തുന്നിക്കെട്ടലുകളാണ് ഇട്ടത്. ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞയാഴ്ചയാണ് കൃഷ്ണമൂര്‍ത്തിക്ക് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.

പല ഭാഗങ്ങളിലും

പല ഭാഗങ്ങളിലും


നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം കേബിളുകള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. സൗന്ദര്യം നശിപ്പിക്കുന്നു എന്നതിനപ്പുറം പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. പ്രതിഷേധം ശക്തമായതോടെ 2019 ല്‍ ടെലികോം, ഇൻറർനെറ്റ് സേവന ദാതാക്കളുടെ അനധികൃത ഒപ്റ്റിക് ഫൈബർ കേബിളുകൾ (ഒ‌എഫ്‌സി) ക്കെതിരെ കോര്‍പ്പറേഷന്‍ ചില നടപടികള്‍ സ്വീകരിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല.

English summary
Auto driver crashes into women after 'flying': video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X