കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ; മിനിമം ചാര്‍ജ്ജ് 25രൂപ, കിലോമീറ്ററിന് 13

Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്ക്ക് മീറ്ററോ? ഐ ടി തലസ്ഥാനമായ ബാംഗ്ലൂരില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരത്തില്‍ ഒരു സംശയം തോന്നിയാല്‍ കുറ്റം പറയാനാകില്ല. അത്രയ്ക്കും കുറച്ച് മാത്രം ബാംഗ്ലൂരില്‍ ഉപയോഗിക്കപ്പെടുന്ന സാധനമാണ് ഓട്ടോറിക്ഷയിലെ മീറ്റര്‍. മജസ്റ്റിക്കില്‍ ട്രെയിനിറങ്ങി മൈസൂര്‍ ബാങ്ക് ജംഗ്ഷന്‍ വരെ പോകുമോ എന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് ഒരു പറച്ചിലാണ്, ഫിഫ്റ്റി റുപ്പീസ്. ഒന്നരക്കിലോമീറ്ററല്ലേ ഉള്ളൂ, മീറ്ററിട്ടൂടെ എന്നൊന്നും പറഞ്ഞുനിന്നിട്ട് കാര്യമില്ല, വേണേല്‍ മതി എന്ന നോട്ടത്തോടെ ഓട്ടോ അതിന്റെ പാട്ടിന് അങ്ങ് പോകും.

എന്ന് വെച്ച് മീറ്ററിട്ട് ഓടുന്ന ഓട്ടോറിക്ഷകള്‍ തീരെ ഇല്ലെന്നല്ല, ഭാഗ്യമുണ്ടെങ്കില്‍ അതും കിട്ടും. ബാംഗ്ലൂരിലെ ഓട്ടോറിക്ഷകള്‍ക്ക് മീറ്ററുണ്ട് എന്നത് സത്യമാണ്. മിനിമം ചാര്‍ജ്ജും ഉണ്ട്. പുതുക്കിയ നിരക്ക് പ്രകാരം 25 രൂപയാണ് ബാംഗ്ലൂരിലെ മിനിമം ചാര്‍ജ്ജ്. കൂടുതല്‍ വരുന്ന ഓരോ കിലോമീറ്ററിനും 13 രൂപ വീതം നല്‍കണം. ബി ബി എം പി പരിധിക്കുള്ളിലെ ഓട്ടോറിക്ഷകള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക. ഡിസംബര്‍ 20 വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

Auto fares hiked in Bangalore

മിനിമം ചാര്‍ജ്ജ് മുപ്പത് രൂപയാക്കണം എന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ ചില യൂണിയനുകള്‍ പറയുന്നത്. മിനിമം ചാര്‍ജ്ജ് മുപ്പത് രൂപയും കിലോമീറ്ററിന് 15 രൂപയും ആക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മിനിമം ചാര്‍ജ്ജ് 20 രൂപയാക്കാനേ സമ്മതിച്ചുള്ളൂ - ആദര്‍ശ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹി മഞ്ജുനാഥ് പറഞ്ഞു.

നിരക്ക് ഇത്രയധികം കൂട്ടേണ്ട കാര്യമില്ല എന്ന അഭിപ്രായമുള്ള യൂണിയനുകളും ഉണ്ട്. നഗരത്തിലെ ഉയര്‍ന്ന ജീവിതച്ചെലവും ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും തങ്ങളുടെ ജീവിതം ഇപ്പോള്‍ത്തന്നെ ദുസ്സഹമാക്കിയിട്ടുണ്ട് എന്നാണ് ഗ്രേറ്റ് കര്‍ണാടക ഓട്ടോ അസോസിയേഷന്റെ അഭിപ്രായം. ബാംഗ്ലൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓട്ടോ ചാര്‍ജ്ജ് കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു.

English summary
The auto ride in Bangalore city got costlier again. For the first two kilometers, people will have to pay Rs 25 and Rs 13 per km for every additional km.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X