മൂന്നുമാസം പ്രായമുളള പെണ് കുഞ്ഞിനെ ബസ്സിലുപേക്ഷിച്ചനിലയില് കണ്ടെത്തി
ബെംഗളൂരു:മൂന്നു മാസം പ്രായമുളള പെണ്‍കുഞ്ഞിനെ ബിഎംടിസി ബസ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ സീറ്റിനു പുറകിലത്തെ സീറ്റിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. കറുത്ത പ്ലാസ്റ്റിക് കവറും പേപ്പറും ഉപയോഗിച്ച് കുഞ്ഞിനെ പൊതിഞ്ഞിരുന്നു. രാവിലെ ബസ് സ്റ്റാന്‍ഡിലെത്തിയ ഡ്രൈവറും കണ്ടക്ടറുമാണ് രാവിലെ ആറു മണിയോടടുത്ത് കുഞ്ഞിനെ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് സറ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ ബസ്സില്‍ കിടത്തി രക്ഷിതാക്കള്‍ എന്തെങ്കിലും വാങ്ങാനോ മറ്റോ പുറത്തു പോയിരിക്കുമെന്നാണ് ഇവര്‍ കരുതിയിരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ അന്വേഷിച്ച് ആരും വരാത്തതിനാലാണ് പോലീസ് സ്റ്റേഷില്‍ വിവരമറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കള്ക്കായുളള കേന്ദ്രമായ ബോസ്കോയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായി ബോസ്കോ അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ശിശു ക്ഷേമ കമ്മിറ്റി കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ബസ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉപ്പാര്‍പേട്ട് പോലീസ് പറഞ്ഞു. പെണ്‍കുഞ്ഞായതിനാല്‍ ഉപേക്ഷിച്ചതായിരിക്കാനും സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications