Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎംആക്രമണം,സ്ത്രീയെ വാര്‍ഡിലേയ്ക്ക് മാറ്റി

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ എടിഎമ്മിനുള്ളില്‍ വച്ച് ആക്രമിയ്ക്കപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥ ജ്യോതി ഉദയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റി. അക്രമിയുടെ വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു ജ്യോതി. വാര്‍ഡിലേയ്ക്ക് മാറ്റിയ ജ്യോതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

തന്നെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാരോടും നന്ദിയുണ്ടെന്നും വളരൈ വേഗം തന്നെ വീട്ടിലേയ്ക്ക് പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും സ്ത്രീ പറഞ്ഞു. ജ്യോതിയുടെ പരുക്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുമെന്നും ഒരു വശം പൂര്‍ണമായും തളര്‍ന്ന് പോകുമെന്നുമാണ് കരുതിയിരുന്നതെന്ന് ബിജിഎസ് ഗ്‌ളോബല്‍ ഹോസ്പിറ്റിലിലെ ഡോ എന്‍കെ വെങ്കട്ടരാമണ്ണ പറഞ്ഞു.

ATM Attack

ഡോക്ടര്‍മാരെപ്പലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ജ്യോതിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായത്. ഇനി പത്ത് ദിവസം കൂടി ഇവര്‍ക്ക് ആശുപത്രിയില്‍ കഴിയണം. അതിന് ശേഷം വീട്ടില്‍ തന്നെ ഫിസിയോ തെറാപ്പി ചെയ്താല്‍ മതി.

ജ്യോതിയെ ക്രൂരമായി അക്രമിച്ച പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+