പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഈമന്ത്രം ചൊല്ലുക
ബാംഗ്ലൂര്‍: ആള്‍ദൈവത്തെയും കള്ള സ്വാമികളെയും വിശ്വാസമില്ലായിരിക്കാം, പക്ഷെ ജോതിഷത്തിലും ജോത്സ്യത്തിലുമൊക്കെ ആളുകള്‍ക്ക് വിശ്വാസമില്ലെന്ന് പറയാന്‍ കഴിയില്ല. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിവിടെ ശ്രദ്ധിയ്ക്കുക, കുംഭരാശിക്കാര്‍ക്ക് ഇത് മോശം സമയമാണ്.
സുനാമി പോലും പ്രവചിച്ച ജോത്സ്യമ്മാര്‍ ഉള്ള നാട്ടില്‍ ഒരു പീഡനം പ്രവചിക്കാനാണോ ആളില്ലാത്തത്. കന്നടയിലെ ഒരു പ്രശസ്ത ടിവി പരിപാടിയിലാണ് ഒരു ജോത്സ്യന്‍ പീഡനം പ്രവചിച്ചത്. സച്ചിദാനന്ദ ബാബു ഗുരുജി എന്ന ജോത്സ്യന്‍ പറയുന്നു, കുംഭ രാശിക്കാര്‍ക്ക് അടുത്ത് ആറ് മാസത്തിനുള്ളില്‍ പീഡനം നേരിടേണ്ടി വരുമെന്ന്.

പീഡനം പ്രവചിക്കുകമാത്രമല്ല അതിനുള്ള പ്രതിവിധിയും സച്ചിദാനന്ത ഗുരുജി പറയുന്നുണ്ട്. 'ഓം ക്രീന ക്രീന ക്രീന കാലികെ ക്ലീം ക്ലീം ക്ലീം സര്‍വ്വ ശാസ്ത്ര നാമം പ്രഹാര്‍ ഭന്‍ജായ മാരായ വിസ്‌പോടയ, ക്ലീം ക്ലീം ക്ലീം, ക്രീ ക്രീം ഫത്ത്' എന്ന മന്ത്രം ചൊല്ലിക്കഴിഞ്ഞാല്‍ പീഡനത്തില്‍ നിന്നും രക്ഷപ്പെടാമത്രെ.
ഈ മന്ത്രം ചൊല്ലിക്കഴിഞ്ഞാല്‍ പീഡിപ്പിക്കാന്‍ വരുന്നവര്‍ ഓടി രക്ഷപ്പെടുമെന്നാണ് ഗുരുജി പറയുന്നത്. എന്തായാലും വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്‌ക്കെടുത്തു കഴിഞ്ഞു. അടുത്തിടെ ടിവി ചാനലുകളില്‍ ഇത്തരം ജോത്സ്യവും പ്രവചനങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ് കാലിക പ്രശസ്തിയുള്ള പ്രശ്‌നവുമായി ഗുരുജിയുടെ പ്രവചനം.












Click it and Unblock the Notifications