കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുംദിവസങ്ങളില്‍ ബെംഗളൂരുവില്‍ മഴയ്ക്കു സാധ്യത

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കത്തുന്ന വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ ബെംഗളൂരുവില്‍ വരുദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് മൂന്നു മുതല്‍ ഏഴു വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുളള അറിയിപ്പ്. തുടര്‍ച്ചയായോ ഇടവിട്ടുളള ദിവസങ്ങളിലോ ആയിരിക്കും മഴ .അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യുനമര്‍ദ്ദവമാണ് മഴയ്ക്കു കാരണം. സംസ്ഥാനത്ത് പലെ ജില്ലകളിലും താപനില 40 ഡിഗ്രിയിലും കൂടിയ സാഹചര്യത്തിലാണ് ആശ്വാസമായി മഴയെത്തുമെന്ന റിപ്പോര്‍ട്ട്.

-mumbairains

ഏപ്രില്‍ അഞ്ച് ,25 തിയ്യതികളില്‍ നഗരത്തില്‍ അപ്രതീക്ഷിതമയായി വേനല്‍മഴയെത്തിയത് നഗര വാസികള്‍ക്ക് ആശ്വാസമായിരുന്നു. അഞ്ചിന് 21 മില്ലി മീറററും 25 ന് 21 മില്ലിമീറ്ററും മഴ ലഭിച്ചു. ഏപ്രില്‍ മാസത്തെ താരതമ്യപ്പെടുത്തുമ്പോള്‍ മെയില്‍ പൊതുവെ ചൂടു കുറയുമെന്ന അറിയിപ്പും നഗരവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

English summary
Pre-Monsoon showers are about to lash Bangalore during the next few days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X