ഭീഷണിപ്പെടുത്തി ക്യാമറയ്ക്കു മുന്നില്‍ സെക്‌സ്
ബാംഗ്ലൂര്‍: കൂട്ടുകാരെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്തതായി പരാതി. ബാംഗ്ലൂരിലാണ് സംഭവം. ഡിന്നറിനുവേണ്ടി പുറത്തുപോയ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ബൈക്കിലും ഓട്ടോറിക്ഷയിലുമെത്തിയ സംഘം തട്ടികൊണ്ടു പോവുകയായിരുന്നു.
വിജനമായ സ്ഥലത്തെത്തിയതിനുശേഷം ഇരുവരോടും വസ്ത്രമഴിക്കാനും ക്യാമറയ്ക്കു മുന്നില്‍ സെക്‌സിലേര്‍പ്പെടാനും നിര്‍ബന്ധിച്ചു. ഈ വീഡിയോ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്നാണ് സംഘത്തിന്റെ ആവശ്യം.

രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ഇരുവരെയും കൊണ്ട് സംഘം 40 മിനിറ്റോളം യാത്ര ചെയ്തിട്ടുണ്ട്. കാടിനടുത്തുള്ള ഒരു സ്ഥലത്താണ് ഇരുവരെയും കൊണ്ടു പോയത്. വൃത്തിഹീനമായ മുറിയിലാണ് ഇരുവരെയും പാര്‍പ്പിച്ചതെന്ന് പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
യുവാവിന്റെ പേര് ചോദിച്ചു മനസ്സിലാക്കിയതിനുശേഷമായിരുന്നു സംഘത്തിന്റെ ആക്രമണമെന്നു പറയുന്നുണ്ട്. രണ്ടു പേരും പരിചയപ്പെട്ടിട്ട് മൂന്നുമാസം മാത്രമേയായിട്ടുള്ളൂ.












Click it and Unblock the Notifications