കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗലൂര്‍ മിഡ് നൈറ്റ് മാരത്തോണില്‍ 15,000പേര്‍ പങ്കെടുക്കും

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: ഐടി കമ്പനികളുടെ കൂട്ട ഓട്ടം ഇനി രാത്രിയിലാകും. എന്താണെന്ന് അല്ലേ..? ബെംഗലൂരുവില്‍ ഇത്തവണ മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത് രാത്രി ആണ്. മിഡ് നൈറ്റ് മാരത്തോണ്‍ എന്നു പേരും ഇട്ടു. ബെംഗലൂരുവില്‍ വരാനിരിക്കുന്ന മാരത്തോണില്‍ ഇത്തവണ 15,000 ആളുകള്‍ പങ്കെടുക്കും. മിഡ് നൈറ്റ് മാരത്തോണിന് തുടക്കം കുറിക്കുന്നത് ഇന്ത്യന്‍ കായിക താരം മില്‍കാ സിംഗാണ്. ബോക്‌സിംഗ് താരം മേരി കോം പങ്കെടുക്കും എന്നതും ഈ മാരത്തോണിന്റെ പ്രത്യേകത ആണ്.

ലോകത്ത് ഇതിനോടകം നിരവധി മാരത്തോണ്‍ മത്സരങ്ങള്‍ നടന്നു കഴിഞ്ഞു. ചാരിറ്റി ഫണ്ട് കണ്ടെത്തുന്നതിലൂടെ ഈ മാരത്തോണ്‍ യാത്രകള്‍ ഒരുപാട് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. ബെംഗലൂരുവില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു മാരത്തോണാണ് നടക്കാന്‍ പോകുന്നത്. ഇത്തരം പ്രവര്‍ത്തനത്തെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

marathon

ഇത്തവണ രാത്രിയില്‍ ആണ് ഈ കൂട്ടയോട്ടം നടക്കുക എന്നതാണ് പ്രധാന സവിശേഷത. വൈകുന്നേരം ആറു മണിക്കാണ് കൂട്ടയോട്ടം ആരംഭിക്കുക. ഐടി സിറ്റി ഫണ്‍ റണ്‍ എന്ന മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിക്കും. അഞ്ച് കിലോ മീറ്റര്‍ ആണ് ദൂരദൈര്‍ഘ്യം. കൂടാതെ 7.30 മണിക്ക് 10 കിലോമീറ്ററും, രാത്രി 10 മണിക്ക് 10 കിലോമീറ്ററും ഓടണം. ഓട്ടത്തിന് കൊഴുപ്പേകാന്‍ മ്യൂസിക്കും ഒരുക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും. രാത്രി മുഴുവന്‍ ഒരു ഉത്സവ നഗരം എന്ന പ്രതീതി ആയിരിക്കും ഇത്തവണ.

റോട്ടറി ബെംഗലൂരു ഐടി കൊറിഡര്‍ എന്ന പേരിലുള്ള ഓര്‍ഗനൈസേഷന്‍ ഇതിനോടകം നിരവധി പ്രവര്‍ത്തനങ്ങല്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 2000 യൂണിറ്റ്് രക്തം ആണ് ഇതു വഴി നല്‍കിയത്. പാവപ്പെട്ടവരുടെ ആശുപത്രി ചിലവുകള്‍, ഓപ്രേഷന്‍സ് എന്നിവ ഏറ്റെടുത്തു നടത്തുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു സഹായമായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
shri milkha singh is coming this year to flag off Bangalore midnight marathon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X