കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ബന്ദായിരുന്നില്ല ,പക്ഷേ ..ഒരു ബെംഗളൂരു റേഡിയോ ജോക്കിയുടെ അനുഭവമിങ്ങനെ..

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ഐടി നഗരത്തിലെ ഗതാഗതകുരുക്കിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നഗരത്തില്‍ താമസിക്കുന്ന പത്തു പേരില്‍ ഒരു ഏഴു പേരെങ്കിലും പ്രതിദിനം ഗതാഗതകുരുക്കിലകപ്പെട്ടതിന്റെ കഥ മറ്റുള്ളവരോട് പറയുകയും ചെയ്യും. മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിലകപ്പെട്ടായിരിക്കും ഓരോരുത്തരും ലക്ഷ്യ സ്ഥാനത്തെത്തുന്നത്.

എന്നാല്‍ ബെംഗളൂരുവില്‍ റേഡിയോ ജോക്കിയായ നിഷ ഒബ്‌റോയിയ്ക്ക് ഒരു കാര്യം ഇപ്പോളും വിശ്വസിക്കാനാവുന്നില്ല. ദിവസവും രാവിലെ ഏഴു മുതല്‍ 11 വരെയുളള തന്റെ ഡ്യൂട്ടി സമയത്ത് ഒരു പത്ത് പതിനഞ്ച് പേരെങ്കിലും നഗരത്തിലെ ഗതാഗത കുരുക്കിനെ കുറിച്ച് സംസാരിക്കാനാണ് വിളിക്കാറ്. പക്ഷെ കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു ദിവസം
ഒരു ദിവസം ആരും വിളിച്ചില്ല. അന്ന് ഒരു സംഘനടയും ബന്ദൊന്നും പ്രഖ്യാപിച്ചിരുന്നില്ല.

fmm-10

സ്‌കൂളുകളും കോളേജുകളും ഓഫീസുകളും പതിവു പോലെ പ്രവര്‍ത്തിച്ച ദിവസമായിരുന്നു .ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്കനുഭവപ്പെടാറുളള ഏഴു മുതല്‍ 11 വരെയുള്ള സമയത്ത് തനിക്ക് ഒരാളുടെ പോലും വിളി വന്നില്ലെന്നാണ് നിഷ പറയുന്നത്. എവിടെയെങ്കിലും ഒരു ബസ്സ് ബെയ്ക്ക് ഡൗണ്‍ ആയാല്‍ വരെ ആളുകള്‍ വിളിക്കാറുളളതാണ്.

ഗാനപരിപാടി എന്നതിനേക്കാള്‍ ശ്രോതാക്കളുമായുളള ആശയവിനിമയത്തിനാണ് പ്രാധാന്യം നല്‍കാറ്. തനിക്ക് അങ്ങനെയാണ് നിര്‍ദ്ദേശം ലഭിച്ചതെന്നു നിഷ പറയുന്നു. പാട്ടുകള്‍ മണിക്കൂറില്‍ രണ്ടിലൊതുക്കി ബാക്കിയുളള സമയം ട്രാഫിക് അപ്‌ഡേറ്റിനും ,ചര്‍ച്ചയ്ക്കും നീക്കിെവെയ്ക്കാനാണ് നിര്‍ദ്ദേശം.

കാള്‍ സംവിധാനത്തിനു പുറമെ ശ്രോതാക്കള്‍ക്ക് വാട്ട്‌സ് അപ് മെസേജുമയക്കാം. ഓഫീസിലെ ബോസിനെതിരായും മറ്റും ഒട്ടേറെ പേര്‍ ആ ദിവസം വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നെങ്കിലും ആരും ഗതാഗത കുരുക്കിനെ കുറിച്ചു മെസേജുകളൊന്നും അയച്ചിരുന്നില്ലെന്നും നിഷ പറയുന്നു.

English summary
RJ Nisha Oberoi faced an unusual situation the other day. “Can you believe it, no one called me today to talk about traffic woes. How on earth this is possible in a city like Bengaluru where the first thing people ask how long it takes, not how far is the place,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X