കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബെംഗ്‌ളൂരുവില്‍ സംഘര്‍ഷം

Google Oneindia Malayalam News

ബെംഗ്‌ളൂരു: വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബെംഗ്‌ളൂരുവില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴി തുറന്നത്.

Recommended Video

cmsvideo
The situation goes out of control at DJ Halli Bengaluru | Oneindia Malayalam

ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷത്തിന് തുടക്കം. മൂര്‍ത്തിയുടെ വസതിയോട് ചേര്‍ന്നുള്ളപ്രദേശങ്ങളിലാണ് സംഘര്‍ഷം. ജനങ്ങള്‍ എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു.

വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!

വാഹനങ്ങള്‍ കത്തി

വാഹനങ്ങള്‍ കത്തി

ഇന്നലെ രാത്രിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ഒടുവില്‍ വെടിവെക്കുകയുണ്ടായി. ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

പൊലീസ്

പൊലീസ്

'ഡിഎച്ച് ഹള്ളി, കെച്ച് ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. അക്രമികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ' ബെംഗ്‌ളൂരു പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

 രണ്ട് പേര്‍ കൊല്ലപ്പെട്ടു

രണ്ട് പേര്‍ കൊല്ലപ്പെട്ടു

പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 110 പേരെ പൊലീസ് ഇതുവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് സൂചന.

മതവിദ്വേഷം

മതവിദ്വേഷം

ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്.ജനങ്ങള്‍ സംഘര്‍ഷത്തില്‍ നിന്നും പിന്മാറണമെനനാവശ്യപ്പെട്ട് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയും ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.

കര്‍ഫ്യൂ

കര്‍ഫ്യൂ

ആളുകള്‍ നിയമം കൈയ്യിലെടുക്കരുതെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.സംഘര്‍ഷ സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്

കൊവിഡ് വ്യാപന സാധ്യത

കൊവിഡ് വ്യാപന സാധ്യത

ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടയും ബെംഗ്‌ളൂരു നഗരവും. ഇത്തരമൊരു സംഘര്‍ഷം വീണ്ടും അധികൃതരെ വലച്ചിരിക്കുകയാണ്. കൊവിഡ് വ്യാപന സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

രാജസ്ഥാന് തീര്‍ന്നു, പുതിയ പ്രശ്‌നം പഞ്ചാബില്‍, അമരീന്ദറിനെ മറിച്ചിടാന്‍ സീനിയേഴ്‌സ്, പുറത്താക്കും!!രാജസ്ഥാന് തീര്‍ന്നു, പുതിയ പ്രശ്‌നം പഞ്ചാബില്‍, അമരീന്ദറിനെ മറിച്ചിടാന്‍ സീനിയേഴ്‌സ്, പുറത്താക്കും!!

വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!

രാഹുല്‍ തിരിച്ചെത്തുന്നത് 2 വജ്രായുധങ്ങളുമായി, നിശബ്ദ നീക്കവുമായി കോണ്‍ഗ്രസ്, 7 കേന്ദ്രങ്ങളില്‍!!രാഹുല്‍ തിരിച്ചെത്തുന്നത് 2 വജ്രായുധങ്ങളുമായി, നിശബ്ദ നീക്കവുമായി കോണ്‍ഗ്രസ്, 7 കേന്ദ്രങ്ങളില്‍!!

English summary
Bangalore Riot: Controversial Facebook Post By Congress MLA's Relative About Prophet Invites Violence In Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X