Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കേരള ആര്‍.ടി.സി.ക്ക് സ്ഥാനം ബുധനാഴ്ചവരെ

ബെംഗളുരു: കേരള ആര്‍ ടി സി ബസ്സുകള്‍ക്ക് ബെംഗളുരുവിലെ സാറ്റലൈറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ സ്ഥാനം ബുധനാഴ്ച വരെ. കെ എസ് ആര്‍ടി സി അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് കര്‍ണാടക സമയം അനുവദിച്ചത്. ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്ഥലപരിമിതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമായത്.

പ്രശ്‌നപരിഹാരത്തിനായി കര്‍ണാടക ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കേരളാ ബസ്സുകള്‍ പീനിയ സ്റ്റാന്‍ഡിലേക്ക് മാറ്റേണ്ടിവരും.

ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയിയിടുന്നത്. 35 സര്‍വീസുകള്‍ ഇവിടെനിന്നുമുണ്ട്. കെ എസ് ആര്‍.ടി.സി. ബസുകളെ സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍നിന്ന് യാത്രക്കാരുടെ തിരക്കില്ലാത്ത പീനിയ സ്റ്റാന്‍ഡിലേക്ക് മാറ്‌റാനൊരുങ്ങുന്നത്.

-24-ksrtc

ഇതിന്റെ ഭാഗമായി കേരളത്തിന്റെ ബസുകള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇവിടെ തടഞ്ഞു. ബെംഗളൂരുവിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് താത്കാലിമായി പ്രശ്‌നം പരിഹരിച്ചെങ്കിലും ബസുകള്‍ പീനിയയിലേക്ക് മാറ്റണം എന്ന നിലപാടിലായിരുന്നു കര്‍ണാടകം. ബസ്സുകള്‍ മാറ്റുന്നതിനെതിരെ യാത്രക്കാരും സോഷ്യല്‍ മീഡിയാ കൂട്ടയ്മയും രംഗത്തെത്തിസംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഉന്നതോദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായത്.

കേരള ആര്‍.ടി.സി.യോടുമാത്രമാണ് കര്‍ണാടകത്തിന്റെ ഈ വിവേചനമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും ഗോവയുടെയും ബസുകള്‍ക്ക് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ വിലക്കില്ല. മാത്രമല്ല, തമിഴ്‌നാട് 20 സര്‍വീസുകള്‍ പുതുതായി ആരംഭിക്കുന്നുമുണ്ട്.

മൈസൂരു റോഡിലൂടെ മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ തങ്ങളുടെ സര്‍വീസിലേക്ക് ആകര്‍ഷിക്കാനാണ് കര്‍ണാടക അധികൃതര്‍ കേരള ആര്‍.ടി.സി.യെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്ന് തുരത്താന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+