രണ്ടര വയസുകാരിയെ വാന്‍ഡ്രൈവര്‍ പീഡിപ്പിച്ചു
ബാംഗ്ലൂര്‍: രണ്ടര വയസുകാരിയെ സ്കൂള്‍ വാന്‍ ഡ്രൈവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡനം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ദേവരബസനഹള്ളിയിലാണ് പെണ്‍കുട്ടിയും അമ്മയും താമസിയ്ക്കുന്നത്. മുംബൈ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരാണ്.
കുട്ടിയുടെ അച്ഛന് മുംബൈയില്‍ തന്നെയാണ് താമസം. അമ്മയോടൊപ്പം താമസിയക്കുന്ന കുഞ്ഞിനെ സ്ഥിരമായി സ്കൂളില്‍ കൊണ്ട് പോകുന്നതും തിരികെ വിടുന്നതും വാന്‍ ഡ്രൈവറാണ്. തമിഴ്നാട് സ്വദേശിയായ ശ്രീനിവാസ് (26) ആണ് വാന്‍ ഡ്രൈവര്‍.

സംഭവ ദിവസം സ്കൂളില്‍ നിന്ന് എത്തിയ പെണ്‍കുട്ടി അമ്മയോട് സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും വിസമ്മതിച്ചു. സാധാരണ സ്കൂളില്‍ നിന്നെത്തുന്ന കുട്ടി വിശേഷങ്ങള്‍ പറയുക പതിവായിരുന്നു. രാത്രി കുഞ്ഞ് ഉറങ്ങാതിരുന്നതും അമ്മയുടെ ശ്രദ്ധയില്‍ പെട്ടു. പിറ്റേന്ന് കുഞ്ഞിനെയും കൂട്ടി അമ്മ അടുത്തുള്ള പാര്‍ക്കിലെത്തി. ഡ്രൈവര്‍ തന്നെ ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ വേദനയാണെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും കുഞ്ഞ് അമ്മയോട് പറഞ്ഞു.
തുടര്‍ന്ന് അമ്മ ബുധനാഴ്ച കുട്ടിയെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ കൊണ്ടുപോയി. കുഞ്ഞ് ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച 3.30 നോട് അടുപ്പിച്ചാണ് കുഞ്ഞ് പീഡിപ്പിയ്ക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി.
ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ളയാളാണ് ഡ്രൈവറെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ബാംഗ്ലൂരില്‍ ഇതിന് മുന്‍പും പലതവണ പെണ്‍കുട്ടികള്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പീഡനത്തിന് ഇരയായിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications