ബാംഗ്ലൂരില്‍ 20 എലിയെ പിടിക്കാന്‍ 2 ലക്ഷം!!!
ബാംഗ്ലൂര്‍: എലിയെ പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴഞ്ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയാണ് ഇപ്പോള്‍ ബാംഗ്ലൂരിലെ കാര്യങ്ങള്‍. ഒരു എലിയെ പിടിക്കാന്‍ ബാംഗ്ലൂരില്‍ ചെലവഴിച്ചത് 10000 രൂപ!!!
കേട്ടാല്‍ ഞെട്ടിപ്പോകുമെങ്കിലും ഇത് സംഭവിച്ചതാണ്. ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ 20 എലികളെ പിടിക്കാനായി ചെലവഴിച്ചത് രണ്ട് ലക്ഷം രൂയാണ്. കൗണ്‍സിലറായ എന്‍ആര്‍ രമേഷ് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഈ കണക്ക് പുറത്ത് വന്നത്.

കോര്‍പ്പറേഷന്‍ ആസ്ഥാനം, എന്‍ആര്‍ സ്‌ക്വയര്‍, ഐപിപി ബില്‍ഡിങ് എന്നിവിടങ്ങളില്‍ എലികളെ തുരത്താനാണ് രണ്ട് ലക്ഷം രൂപ കോര്‍പ്പറേഷന്‍ ചെലവാക്കിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് പിടികൂടിയത് വെറും 20 എണ്ണത്തെ മാത്രം.
എലി നശീകരണത്തിന് 'മൂഷിക നിര്‍വാഹനെ' എന്നാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ പേര് നല്‍കിയിട്ടുള്ളത്. മൂന്ന് കമ്പനികള്‍ക്കാണ് ഇതിന്‍റെ ടെണ്ടര്‍. പല തവണയായി രണ്ട് ലക്ഷം രൂപ കരാറുകാര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
എന്തായാലും ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. മുമ്പ് കോര്‍പ്പറേഷന്‍ ഓഫീസും അനുബന്ധ ഓഫീസുകളും നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് തോന്നിയ സംശയമാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് കൗണ്‍സിലര്‍ രമേശിനെ നയിച്ചത്. അന്ന് 8000 രൂപയുടെ ഓഫീസ് ക്യാബിന്‍ 16,000 രൂപക്കാണത്രെ സ്ഥാപിച്ചത്.












Click it and Unblock the Notifications