ബാംഗ്ലൂരില്‍ ഫ്ളാറ്റ് വേണോ പൂണൂല് വേണം!
ബാംഗ്ലൂര്‍: മുംബൈയിലെ 'മുസ്ലിങ്ങളില്ലാത്ത' ഫഌറ്റിന്റെ പരസ്യം വിവാദമായതിന് പിന്നാലെ ബാംഗ്ലൂരിലും സമാനമായ സംഭവം. ലിംഗായത്ത്, ബ്രാഹ്മണര്‍ എന്നീ സമുദായക്കാര്‍ക്ക് മാത്രമേ ഫഌറ്റ് നല്‍കൂ എന്നാണ് ഐ ടി നഗരമായ ബാംഗ്ലൂരിലെ രണ്ട് ടൗണ്‍ഷിപ്പുകളുടെ പരസ്യം.
ബാംഗ്ലൂരില്‍ നിന്നും കുറച്ച് മാറിയാണ് ശങ്കര അഗ്രഹാരം, വേദിക് ഗ്രാമം എന്ന് പേരുള്ള ടൗണ്‍ഷിപ്പുകള്‍. 1200 പ്ലോട്ടുകളാണ് ഇവിടെ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. വാങ്ങാന്‍ വരുന്നവര്‍ ബ്രാഹ്മണനായിരിക്കണം എന്നതാണ് ഒരു നിബന്ധന. ബ്രാഹ്മണന്മാര്ക്ക് മാത്രമേ പിന്നീട് വില്‍ക്കാനും പാടുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. നീളന്‍ അപേക്ഷാഫോമില്‍ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിച്ചാല്‍ മാത്രമേ വസ്തു വാങ്ങാന്‍ പറ്റൂ.

സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്നതാണ് ഇത്തരം നിബന്ധനകള്‍ എന്ന് വേദിക് വില്ലേജിലുള്ളവര്‍ സമ്മതിച്ചുതരും എന്ന പ്രതീക്ഷ വേണ്ട. ഇതിലെന്താണ് ഇത്ര വേര്‍തിരിവ്. ഒരേ മാനസികാവസ്ഥയും ജീവിതരീതിയുമുള്ളവര് ഒന്നിച്ച് ജീവിക്കുന്നു, അത്ര തന്നെ - സനാതന ധര്‍മ പരിരക്ഷണ ട്രസ്റ്റിന്റെ ചെയര്മാന് വി പി റാവും പറഞ്ഞു.
ഇതോടൊപ്പം, ലിംഗായത്തുകാര്ക്കായി മറ്റൊരു ലേ ഔട്ടും തയ്യാറാകുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലത്തായി ശിവക്ഷേത്രത്തോട് ബന്ധപ്പെട്ടാണ് ഇത്. ലിംഗായത്തുകാരല്ലാത്തവര്ക്കും ഇവിടെ സ്ഥലം വാങ്ങാമെന്ന് പിന്നീട് ഭേദഗതി വന്നെങ്കിലും ലിംഗായത്ത് സമുദായക്കാര്‍ക്കാണ് മുന്‍ഗണന എന്നത് വ്യക്തമാണ്. ജൈനന്മാരുടെയും പാഴ്സികളുടെയും മറ്റും ഇടയില്‍ ഇത്തരം സംഗതികള്‍ സാധാരണയാണ് എന്നാണ് ടൗണ്ഷിപ്പുകാരുടെ വാദം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications