കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ ഫ്‌ളാറ്റ് വേണോ പൂണൂല്‍ വേണം!

Google Oneindia Malayalam News

ബാംഗ്ലൂര്‍: മുംബൈയിലെ 'മുസ്ലിങ്ങളില്ലാത്ത' ഫഌറ്റിന്റെ പരസ്യം വിവാദമായതിന് പിന്നാലെ ബാംഗ്ലൂരിലും സമാനമായ സംഭവം. ലിംഗായത്ത്, ബ്രാഹ്മണര്‍ എന്നീ സമുദായക്കാര്‍ക്ക് മാത്രമേ ഫഌറ്റ് നല്‍കൂ എന്നാണ് ഐ ടി നഗരമായ ബാംഗ്ലൂരിലെ രണ്ട് ടൗണ്‍ഷിപ്പുകളുടെ പരസ്യം.

ബാംഗ്ലൂരില്‍ നിന്നും കുറച്ച് മാറിയാണ് ശങ്കര അഗ്രഹാരം, വേദിക് ഗ്രാമം എന്ന് പേരുള്ള ടൗണ്‍ഷിപ്പുകള്‍. 1200 പ്ലോട്ടുകളാണ് ഇവിടെ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. വാങ്ങാന്‍ വരുന്നവര്‍ ബ്രാഹ്മണനായിരിക്കണം എന്നതാണ് ഒരു നിബന്ധന. ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമേ പിന്നീട് വില്‍ക്കാനും പാടുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. നീളന്‍ അപേക്ഷാഫോമില്‍ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിച്ചാല്‍ മാത്രമേ വസ്തു വാങ്ങാന്‍ പറ്റൂ.

flat-bangalore

സാമുദായികമായി ഭിന്നിപ്പുണ്ടാക്കുന്നതാണ് ഇത്തരം നിബന്ധനകള്‍ എന്ന് വേദിക് വില്ലേജിലുള്ളവര്‍ സമ്മതിച്ചുതരും എന്ന പ്രതീക്ഷ വേണ്ട. ഇതിലെന്താണ് ഇത്ര വേര്‍തിരിവ്. ഒരേ മാനസികാവസ്ഥയും ജീവിതരീതിയുമുള്ളവര്‍ ഒന്നിച്ച് ജീവിക്കുന്നു, അത്ര തന്നെ - സനാതന ധര്‍മ പരിരക്ഷണ ട്രസ്റ്റിന്റെ ചെയര്‍മാന്‍ വി പി റാവും പറഞ്ഞു.

ഇതോടൊപ്പം, ലിംഗായത്തുകാര്‍ക്കായി മറ്റൊരു ലേ ഔട്ടും തയ്യാറാകുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലത്തായി ശിവക്ഷേത്രത്തോട് ബന്ധപ്പെട്ടാണ് ഇത്. ലിംഗായത്തുകാരല്ലാത്തവര്‍ക്കും ഇവിടെ സ്ഥലം വാങ്ങാമെന്ന് പിന്നീട് ഭേദഗതി വന്നെങ്കിലും ലിംഗായത്ത് സമുദായക്കാര്‍ക്കാണ് മുന്‍ഗണന എന്നത് വ്യക്തമാണ്. ജൈനന്മാരുടെയും പാഴ്‌സികളുടെയും മറ്റും ഇടയില്‍ ഇത്തരം സംഗതികള്‍ സാധാരണയാണ് എന്നാണ് ടൗണ്‍ഷിപ്പുകാരുടെ വാദം.

English summary
Report says that Bangalore townships sell flats only to Brahmins, Lingayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X