കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 'ബാംഗ്ലൂര്‍' ഇല്ല, 'ബെംഗളൂരു' മാത്രം!

Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരമായ ബാംഗ്ലൂര്‍, സിലിക്കോണ്‍ സിറ്റിയായ ബംഗ്ലൂര്‍, പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂര്‍.... മതി മതി ബാംഗ്ലൂര്‍ പുരാണങ്ങള്‍. ബാംഗ്ലൂര്‍ ഇല്ല, ഇനിയുള്ളത് ബെംഗളൂരു ആണ്. കര്‍ണാട രാജ്യോത്സവ ദിനമായ നവംബര്‍ ഒന്ന് മുതലാണ് തലസ്ഥാന നഗരം ബാംഗ്ലൂര്‍ മാറി ബെംഗളൂരുവാകുന്നത്. ബെംഗളൂരുവിനൊപ്പം മറ്റ് 11 സ്ഥലങ്ങള്‍ കൂടി പുതിയ പേര് സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ബെംഗളൂരു (ബാംഗ്ലൂര്‍), മൈസൂരു (മൈസൂര്‍), ബെല്‍ഗാവി (ബെല്‍ഗാം), മംഗളൂരു (മംഗലാപുരം), കലാബുറഗി (ഗുല്‍ബര്‍ഗ), ഹുബ്ബളി (ഹൂബ്ലി), ശിവമോഗ (ഷിമോഗ), ചിക്കമംഗളൂരു (ചിക്കമംഗ്ലൂര്‍) എന്നിവയാണ് കര്‍ണാടകയിലെ പുതിയ പേര് സ്വീകരിച്ച നഗരങ്ങള്‍. ബ്രാക്കറ്റിലുള്ളത് പഴയ പേരുകളാണ്. ഒന്നും രണ്ടുമല്ല, നീണ്ട ഒമ്പത് വര്‍ഷങ്ങളായി പ്രധാന നഗരങ്ങളുടെ പേര് മാറ്റത്തിനായി കര്‍ണാടക ശ്രമം തുടങ്ങിയിട്ട്.

മദ്രാസ് സ്റ്റേറ്റ് തമിഴ്‌നാടും മൈസൂര്‍ സ്റ്റേറ്റ് കര്‍ണാടകവും ആയത് പോലെ നഗരങ്ങളും സ്വന്തം പേര് മാറ്റിയിട്ടുണ്ട്. ബാംഗ്ലൂര്‍ പേര് മാറി ബെംഗളൂരു ആകുന്നതിന് മുമ്പേ പേര് മാറിയ, ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ.

ബോംബെ മുംബൈയായി

ബോംബെ മുംബൈയായി

1995 ലാണ് ബോംബെ മുംബൈ ആയത്. 40 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന് പുതിയ പേര് കിട്ടിയത്.

പിന്നാലെ മദ്രാസ് ചെന്നൈ ആയി

പിന്നാലെ മദ്രാസ് ചെന്നൈ ആയി

മലയാളികളുടെ മദിരാശി ആയ മദ്രാസ് ചെന്നൈ ആയത് തൊട്ടടുത്ത വര്‍ഷം 1996 ല്‍

കല്‍ക്കട്ടയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക്

കല്‍ക്കട്ടയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക്

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കല്‍ക്കട്ട കൊല്‍ക്കത്ത എന്ന പുതിയ പേര് സ്വീകരിച്ചത് 2001 ലാണ്.

കൊച്ചിയും തിരുവനന്തപുരവും

കൊച്ചിയും തിരുവനന്തപുരവും

കൊച്ചിയും തിരുവനന്തപുരവും ഇംഗ്ലീഷില്‍ സ്‌പെല്ലിംഗ് മാറ്റിയ കേരള നഗരങ്ങളാണ്. cochin 1996 ല്‍ kochi - യും Trivandrum 1991 ല്‍ Thiruvananthapuram വുമായി.

പൂനയും ഒഡീഷയും

പൂനയും ഒഡീഷയും

മഹാരാഷ്ട്രയിലെ പൂന (Poona) 2008 ല്‍ പുനെ (Pune) ആയപ്പോള്‍ ഒറീസ സംസ്ഥാനം പേരുമാറ്റി 2011 ല്‍ ഒഡീഷയായി.

കൂട്ടത്തില്‍ ബെങ്കളൂരുവും

കൂട്ടത്തില്‍ ബെങ്കളൂരുവും

ബാംഗ്ലൂരില്‍ നിന്നും ബെംഗളൂരു ആകുന്ന കര്‍ണാടക തലസ്ഥാന നഗരം ആണ് കൂട്ടത്തില്‍ ഒടുവിലത്തേത്.

English summary
12 Cities of Karnataka renamed. Bangalore will be Bengaluru and Hubli will be Hubballi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X