കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: മിശ്രവിവാഹം കഴിച്ച ബാങ്ക് ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: മിശ്രവിവാഹം കഴിച്ച ബാങ്ക് ജീവനക്കാരായ ദമ്പതികളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് കോര്‍പറേറ്റ് ബാങ്ക് ജീവനക്കാരായ രാകേഷിനും ഭാര്യ ഉന്നതിയ്ക്കുമാണ് ഏഴു മാസം മുന്‍പ് ജോലി നഷ്ടപ്പെട്ടത്. കാരണം കാണിക്കാതെ ഇരുവരെയും വിവാഹത്തിന് ശേഷം ബാങ്കില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

എല്ലാ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, അവയില്‍ ചിലതറിയാന്‍!!എല്ലാ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, അവയില്‍ ചിലതറിയാന്‍!!

ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഉന്നതിയും മോഗവീര വിഭാഗത്തില്‍പ്പെട്ട രാകേഷും കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിവാഹം കഴിച്ചത്. ബാങ്കിലെ സെക്കന്റ് ഡിവിഷന്‍ ക്ലര്‍ക്ക് ജീവനക്കാരാണ് ഇരുവരും. രാകേഷ് 9 വര്‍ഷമായും ഉന്നതി വര്‍ഷമായും ബാങ്കില്‍ ജോലി ചെയ്യുന്നു. ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ഉന്നതിയുടെ വീട്ടില്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞെങ്കിലും കാര്യമാക്കിയില്ല. പിന്നീട് മറ്റു വിവാഹം ആലോചിക്കുകയാണെന്ന് അറിഞ്ഞപ്പോഴാണ് ഇരുവരും രജിസ്റ്റര്‍ മാരേജ് ചെയ്തത്.

 wedding

ഉന്നതിയുടെ അമ്മവാനായി ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍. ഇരുവരും വിവാഹം കഴിച്ചതില്‍ വീട്ടുക്കാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബാങ്കില്‍ അധികകാലം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു. പിന്നീട് പെട്ടന്നായിരുന്നു ഇരുവരെയും കാരണമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

ഏഴു മാസത്തോളം ജീവിക്കാന്‍ വഴിയില്ലാതെ ടാക്‌സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ ജൂണ്‍ 25 ന് ബാങ്ക് അധികൃതരുമായി സംസാരിച്ചു. തുടര്‍ന്ന് ജൂണ്‍ 27 ന് ഇരുവരോടും ജോലിയില്‍ പ്രവേശിക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടിരിക്കുകയാണ്.

English summary
Protesting against the bank's decision to dismiss its two employees who had entered wedlock, several social activists and progressive thinkers sat in protest demonstration in front of Hotel Industrialists Cooperate Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X