India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസവരാജ് ബൊമ്മൈയുടെ മുഖ്യമന്ത്രി പദം തെറിക്കുമോ? ബിജെപിയില്‍ ചര്‍ച്ച, അമിത് ഷാ കര്‍ണാടകത്തില്‍

Google Oneindia Malayalam News

ബെംഗളൂരൂ: കര്‍ണാടകത്തില്‍ മന്ത്രിസഭ നേരത്തെ മാറിയെങ്കിലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെ പുറത്താവുമെന്നാണ് സൂചന. യെഡിയൂരപ്പ രാജിവെച്ച ശേഷമാണ് ബൊമ്മൈ മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഒന്‍പത് മാസങ്ങള്‍ ബിജെപിയെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനങ്ങളാണ് നടക്കുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. മന്ത്രിയുടെ രാജിയും, ഹിജാബ് വിവാദവും, എല്ലാം വലിയ പ്രശ്‌നങ്ങളായിരുന്നു. ഇത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിജെപി നേതൃത്വം നിലവില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് പറയുന്നത്.

ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്രദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര

അതേസമയം കേന്ദ്ര മന്ത്രി അമിത് ഷാ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഇത് മാറ്റത്തിനുള്ള സൂചനയായി കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ മന്ത്രിസഭ പുനസംഘടന ഉടനുണ്ടാവുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മാറ്റം മുഖ്യമന്ത്രിയെ തന്നെ മാറ്റുന്നതിനുള്ളതാണെന്ന് നേതാക്കള്‍ പയുന്നു. സംസ്ഥാന നേതൃത്വത്തെ മാറ്റാനുള്ള കരുത്ത് പൊതുവേ ദേശീയ നേതൃത്വം കാണിക്കാറുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ ഉള്ളതിനാല്‍ മാറ്റാനുള്ള സാധ്യതയും ശക്തമാണ്. ഗുജറാത്തില്‍ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണിയെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ തീരുമാനം വന്നത്.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ ബൊമൈ മാറാന്‍ സാധ്യതയേറെയാണ്. മന്ത്രിസഭയില്‍ അടക്കം പുതുമുഖങ്ങളെ കൊണ്ടുവന്ന് ഭരണവിരുദ്ധ വികാരങ്ങളെ മറികടക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ ബൊമ്മൈക്കെതിരെ പരാതികളൊന്നുമില്ല. പക്ഷേ ന്യൂനപക്ഷങ്ങളും ലിംഗായത്തുകളും ഇതിനോടകം ഇടഞ്ഞ് നില്‍ക്കുകയാണ്. കര്‍ണാടകത്തില്‍ ഭരണതുടര്‍ച്ച എന്നത് അസാധ്യമായ കാര്യമാണ്. ഇതിന് പുറമേ ബിജെപി എങ്ങനെ കോണ്‍ഗ്രസ് വെല്ലുവിളിയെ നേരിടുമെന്നതും നിര്‍ണായകമാണ്. എന്നാല്‍ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല ബൊമ്മൈ. ഗുജറാത്ത് മോഡല്‍ ക്ലീന്‍ അപ്പാണ് വരുന്നതെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

ഈ സമയം ബൊമ്മൈയെ മാറ്റുന്നത് വലിയ റിസ്‌കായിരിക്കുമെന്നാണ് സൂചന. മാസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, സര്‍ക്കാര്‍ വീഴുകയും ചെയ്‌തേക്കാം. നേരത്തെ വിജയ് രൂപാണിയെ മാത്രമല്ല, മന്ത്രിസഭയെ ഒന്നാകെ മാറ്റിയിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണവിരുദ്ധ വികാരത്തെ ഇല്ലാതാക്കാനായിരുന്നു. കര്‍ണാടകത്തില്‍ ബിജെപിയുടെ പല എംഎല്‍എമാരും, കോണ്‍ഗ്രസില്‍ നിന്നോ ജെഡിഎസ്സില്‍ നിന്നോ കൂറുമാറി വന്നവരാണ്. മന്ത്രിസഭയെ ഒന്നാകെ മാറ്റിയാല്‍ അതോടെ സര്‍ക്കാര്‍ വീഴും. അതുകൊണ്ട് തന്ത്രം മാറ്റി പരീക്ഷിക്കുകയാണ് ബിജെപി. ബൊമ്മൈ വളരെ സൂക്ഷിച്ച് മാത്രമാണ് പ്രതികരണവും നടത്തുന്നത്.

അതേസമയം കര്‍ണാടകത്തില്‍ മാറ്റമുണ്ടാവുമെന്ന വാദത്തെ യെഡിയൂരപ്പ തള്ളി. ബൊമ്മൈ മികച്ച രീതിയിലാണ് ഭരിക്കുന്നതെന്നും, അദ്ദേഹം മാറില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. ഖേലോ യൂണിവേഴ്‌സിറ്റി ഗെയിംസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ ബെംഗളൂരുവിലേക്ക് വരുന്നത്. ഇതിനൊപ്പം ലിംഗായത്തുകളുടെ ആത്മീയാചാര്യന്‍ ബസവണ്ണയ്ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. അമിത് ഷായെ താന്‍ കാണുന്നുണ്ടെന്ന് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അറിയാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടെന്ന് യെഡ്ഡി വ്യക്തമാക്കി. കര്‍ണാടകത്തിനാണ് പ്രധാനമന്ത്രിയും അമിത് ഷായും പ്രാധാന്യം നല്‍കുന്നതെന്നും ഇവര്‍ യെഡിയൂരപ്പ അറിയിച്ചു.

കര്‍ണാടകത്തില്‍ 150 സീറ്റ് ബിജെപിക്ക് നേടുന്നതിനെ കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. അതിനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രി മാറില്ലെന്ന് മാത്രം ഈ ഘട്ടത്തില്‍ പറയാമെന്നും യെഡിയൂരപ്പ പഞ്ഞു. അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ വരുമെന്നാണ് സൂചന. ചില സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നും സൂചനയുണ്ട്. അത് ബിജെപിയെ തളര്‍ത്താനാണ് സാധ്യത.

പ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്കപ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്ക

cmsvideo
  വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കില്ലെന്ന് അമ്മ | Oneindia Malayalam
  English summary
  basavaraj bommai may loose com post, controversies affect bjp, amit shah's visit spark rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X