വീടുകള്‍ക്ക് മുന്‍പില്‍ വീണ്ടും ചുവന്ന ടേപ്പും നോട്ടീസും; നിയന്ത്രണങ്ങള്‍ ശക്തമാക്കി ബെംഗളൂരു
ബെംഗളൂരു: ലക്ഷണമില്ലാത്തതും നേരിയ ലക്ഷണങ്ങള്‍ മാത്രവുള്ള രോഗികള്‍ക്കുള്ള ഹോം ഐസൊലേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി മെക്രോ കണ്ടെയ്ന്‍മെന്‍റ് സോണ്‍, സാനിറ്റൈസേഷന്‍ നടപടികളിലെ പഴയ പെരുമാറ്റച്ചടങ്ങള്‍ പുനരുജ്ജീവിപ്പിച്ച് ബെംഗളൂരു കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് അനുസൃതമായി ബെംഗളൂരുവിലുടനീളം ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് ചുവന്ന ടേപ്പ് ഉപയോഗിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഉണ്ടെന്ന് സൂചിപ്പിക്കുകയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ചുവന്ന ടേപ്പ് ഉപയോഗിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പുറമെ 14 ദിവസത്തെ ഹോം ക്വാറന്‍റൈനെ കുറിച്ച് വ്യക്തമാക്കുന്ന നോട്ടീസും പതിക്കുന്നുണ്ട്. നഗരത്തിന്‍റെ വിവിധ മേഖലകളിലെ ചില വീടുകൾ ചുവന്ന ടേപ്പ് ഉപയോഗിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ബിബിഎംപി വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടവും പരിസര പ്രദേശങ്ങളും സാനിറ്റൈസേഷന്‍ ചെയ്യുന്നതിന് തൊഴിലാളികളെ വിന്യസിക്കുന്ന കോര്‍പ്പറേഷന്‍ കോവിഡ് രോഗികളുടെ കൈകളിൽ സീലുകള്‍ പതിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളുള്ള എല്ലാ വീടുകളിലും സർവേ നടത്താൻ ഞങ്ങളുടെ ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വ്യക്തമാക്കുന്നു. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് വെസ്റ്റ് സോണിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനും അഭിപ്രായപ്പെടുന്നു. മിക്കയിടത്തും തങ്ങളുടെ സമീപത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അയല്‍ക്കാര്‍ക്ക് പോലും അറിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണം നല്ലതാണെന്നും അദ്ദേഹം പറയുന്നു.
ഇത്തരം നടപടികൾ അശ്രദ്ധമായി രോഗിയുമായി ബന്ധപ്പെടുന്നതിൽ നിന്നും ആളുകളെ തടയും. രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ വാർഡ് തലങ്ങളിൽ ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് വെസ്റ്റ് സോൺ ജോയിന്റ് കമ്മീഷണർ ബി ശിവസ്വാമിയും വ്യക്തമാക്കുന്നു. റവന്യൂ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ആശ വര്‍ക്കേഴ്സ് എന്നിവരും രോഗികളുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications