ബീറ്റ് ക്യാന്‍സര്‍, വേറിട്ടൊറു സംഗീത പരിപാടി
ബാംഗ്ലൂര്‍: രോഗത്തെ തോല്‍പ്പിക്കാനും ബോധവത്കരണം നടത്താനുമായി ഒരു സംഗീത പരിപാടി. ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റിയാണ് വേറിട്ടൊരു കലാവിരുന്നുമായി ജനങ്ങള്‍ക്കു മുന്നിലെത്തിയത്.

ക്യാന്‍സറിനെ കുറിച്ചുള്ള തെറ്റിദ്ധാരകള്‍ മാറ്റാനും രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നവരുടെ അനുഭവ കഥകളിലൂടെ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പ്രചോദനം നല്‍കാനും സംഘാടകര്‍ ഈ അവസരം ഉപയോഗപ്പെടുത്തി.

മല്ലേശ്വരത്തെ ചൗദിയ്യ മെമ്മോറിയല്‍ ഹാളിലാണ് സംഗതി പരിപാടി സംഘടിപ്പിച്ചത്. സന്തൂര്‍ കലാകാരനായ രാഹുല്‍ ശര്‍മ, ഡ്രം വാദകനായ ശിവമണി, പിയാനിസ്റ്റ് സ്റ്റീഫന്‍ ദേവസ്യ, മന്‍ഡോളിന്‍ കലാകാരനായ യു രാജേഷ്, തബല വിദ്വാന്‍ സത്യജിത് തല്‍വല്‍ക്കര്‍, ഘടം വാദകനായ ഗിരിദര്‍ ഉഡുപ്പ, കൊട്ടുവാദ്യവിദഗ്ധന്‍ ഭരദ്വാജ് ആര്‍ സതവല്ലി എന്നിവരാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്.













Click it and Unblock the Notifications