വിലാപ യാത്രയ്ക്കിടെ തേനീച്ചയുടെ ആക്രമണം, 2 പേരുടെ നില ഗുരുതരം
ബെംഗളൂരു: വിലാപയാത്രയ്ക്കിടെ തേനീച്ചയുടെ ആക്രമണം. രണ്ടുപേരുടെ നില ഗുരുതരം. 15 പേരടങ്ങുന്ന ആളുകള്‍ മൃതദേഹവും വഹിച്ചു പോകുന്നതിനിടെ കോളാറിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വിലാപയാത്ര കടന്നു പോകുന്നതിനിടെ തൊട്ടടുത്ത മരത്തില്‍ നിന്ന് തേനീച്ചകള്‍ പറന്നെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നുമണിക്കൂറിന് ശേഷം ഇവര്‍ വീണ്ടും മൃതദേഹത്തിന്റെ അരികിലെത്തി വിലാപ യാത്ര ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. നേരത്തെ തേനീച്ചയുടെ ആക്രമണത്തില്‍ 75 കാരി മരിച്ചിരുന്നു.

ഇതിന് മുമ്പും തേനീച്ചയുടെ ആക്രമണമുണ്ടായതായി മരിച്ചയാളുടെ ബന്ധു പറഞ്ഞു. നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളും ആക്രമണത്തിന് ഇരയായിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും തേനീച്ചയുടെ ആക്രമണമുണ്ടാകുന്നത്.












Click it and Unblock the Notifications