കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ മഴ കനക്കും, യാത്രക്കാര്‍ സൂക്ഷിക്കുക

Google Oneindia Malayalam News

ബെംഗളൂരു: കാലം തെറ്റി നഗരത്തിലെത്തിയ മഴ ബെംഗളൂരുവിനെ തല്‍ക്കാലം വിട്ടുപോകില്ല. കഴിഞ്ഞ ആഴ്ച പെയ്ത കൊടുംമഴയും കാറ്റും കുറച്ച് ദിവസങ്ങള്‍ കൂടി ബെംഗളൂരുവില്‍ തുടരും എന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ച തിരിഞ്ഞായിരുന്നു മഴ. മഴയില്‍ പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

മെയ് 5 മുതല്‍ മെയ് 9 വരെ നഗരത്തില്‍ കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 65 മില്ലിമീറ്ററിലധികം മഴ ലഭിക്കും. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഏറ്റവും അധികം മഴ കിട്ടിയ ഏപ്രില്‍ മാസമായിരുന്നു ഇത്തവണത്തേത്. മഴ മാത്രമല്ല ഭീകരമായ കാറ്റും നഗരത്തെ വിറപ്പിച്ചു. റോഡില്‍ മരങ്ങള്‍ ഒടിഞ്ഞുവീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണും നഗരം ദുരിതത്തിലായി.

rain

ജയനഗറിലും റസിഡന്‍സി റോഡിലും എം ജി റോഡിലുാണ് റോഡില്‍ മരങ്ങള്‍ വീണ് വാഹനങ്ങള്‍ വഴിയിലായത്. കനത്ത കാറ്റും യാത്രക്കാരെ പേടിപ്പിച്ചു. കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് റോഡില്‍ വീണു. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കളികളും മഴമൂലം തടസ്സപ്പെട്ടു.

English summary
If you think that last week's showers in Bengaluru was a minor bump to your weekend, well brace yourselves as the Indian Meteorological Department (IMD) has issued this week's forecast for the city and it does not look like a good picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X