ഒല കാബ് ഡ്രൈവര്‍ ബെംഗളൂരുവില്‍ യാത്രക്കാരിയെ കരണത്തടിച്ചു
ബെംഗളൂരു: പ്രമുഖ ടാക്‌സി സേവനദാതാക്കളായ ഒല കാബിനെതിരെ പരാതിയുമായി യാത്രക്കാരി രംഗത്ത്. ദില്ലി സ്വദേശിനിയായ ദിവ്യ ശര്‍മ എന്ന യുവതിയാണ് ഒല കാബ് ഡ്രൈവര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒല കാബ് അധികൃതര്‍ക്ക് നല്‍കിയ പരാതി ദിവ്യ ശര്‍മ പങ്കുവെച്ചത്.
മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്തതെന്ന് തോന്നുന്ന ഒരു ചിത്രവും ദിവ്യ ശര്‍മയുടെ പോസ്റ്റിലുണ്ട്. ഒലയുടെ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സും മറ്റ് വിവരങ്ങളുമാണ് ചിത്രത്തില്‍. ബെംഗളൂരുവിലെ തിരക്കേറിയ റോഡില്‍ വെച്ച് ഡ്രൈവര്‍ തന്റെ കരണത്തടിച്ചു എന്നാണ് ഇവര്‍ പറയുന്നത്. തന്നെ മര്‍ദ്ദിക്കുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തു.

താന്‍ ഒല കാബിന്റെ ഡ്രൈവറാണ് എന്ന് ഇയാള്‍ തന്നോട് പലവട്ടം പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ ഒല കാബ് കര്‍ശന നടപടി എടുക്കണം. കെ എ 09 എ സി 641 എന്ന ഓട്ടോയില്‍ വെച്ചാണ് സംഭവം. ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടതിനാണ് ഡ്രൈവര്‍ തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഡൊംലൂരിലെ തിരക്കേറിയ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവങ്ങള്‍.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ദില്ലിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരിയായ 27 കാരി യുബര്‍ കാബില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് യുബറിനെതിരെ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്. ഇതേത്തുടര്‍ന്ന് യുബര്‍ ടാക്‌സി ദില്ലിയിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വിലക്കിയിരുന്നു.












Click it and Unblock the Notifications