കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ടൈംസ് ബാറില്‍ റെയ്ഡ്, 70 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: റസിഡന്‍സി റോഡിലുള്ള ടൈംസ് ബാറില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബാറിലെ ജീവനക്കാരും കസ്റ്റമേഴ്‌സും ഉള്‍പ്പെടെ നൂറോളം പേരെ അറസ്റ്റ് ചെയ്തു.

മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന ബാറിലെ വനിതാ ജീവനക്കാരെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 70ഓളം പെണ്‍കുട്ടികളെ രക്ഷിക്കാനായതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Bar

കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ബാറില്‍ ജോലിയെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രത്യേക യൂനിഫോം നല്‍കേണ്ടതുണ്ട്. കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിയ്ക്കാനോ ബാറിനുള്ളില്‍ നൃത്തം ചെയ്യാനോ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

രണ്ടു ലക്ഷത്തോളം രൂപയും 32 മൊബൈലുകളും കണ്ടെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബാറിനെതിരേ ഇത്തരമൊരു ആരോപണം ആദ്യമായാണ്.

English summary
The Central Crime Branch (CCB) police conducted a raid at Times Bar and Restaurant on Residency Road on Sunday and rescued more than 70 women who worked there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X