ബംഗളൂരുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പ്രതി പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റിലായി. സ്‌കൂളിലെ അറ്റന്‍ഡറായ മഹേഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്.
കൊലയ്ക്ക് ശേഷം മഹേഷ് മൈസൂരിലെ ബന്ധു വീട്ടിലേക്ക് മുങ്ങിയിരുന്നു. പെണ്‍കുട്ടിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പ്രഗതി റെസിഡന്‍ഷ്യല്‍ സ്‌കൂളിലൈ വിദ്യാര്‍ത്ഥിയായിരുന്ന ഗൗതമി ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മഹേഷ് ഗൗതമിയെ ഹോസ്റ്റലില്‍ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. തലയ്ക്കു വെടിയേറ്റ ഗൗതമി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
വെടിവെപ്പില്‍ ഗൗതമിയുടെ മുറിയിലുണ്ടായിരുന്ന ശിരിഷ എന്ന വിദ്യാര്‍ഥിക്കും പരിക്കേറ്റിരുന്നു. മരിച്ച ഗൗതമി തുംകൂര്‍ സ്വദേശിയാണ്












Click it and Unblock the Notifications