കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു മജസ്റ്റിക് സ്റ്റാന്‍ഡില്‍ ബസ് കയറിയിറങ്ങി 18 കാരി മരിച്ചു!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാന്‍ഡിനകത്ത് വിദ്യാര്‍ഥിനി ബസ് തട്ടി മരിച്ചു. മജസ്റ്റിക് സ്റ്റാന്‍ഡില്‍ ബസില്‍ നിന്നും ഇറങ്ങിയ 18 കാരിയെ പിന്നില്‍ നിന്നും വന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബലേപ്പേട്ട് സ്വദേശിനിയായ പൂര്‍ണിമയാണ് മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം ബസ് പൂര്‍ണിമയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

ജനത്തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. മൗണ്ട് കാര്‍മല്‍ കോളജിലെ പി യു സി വിദ്യാര്‍ഥിനിയാണ് പൂര്‍ണിമ. രാവിലെ കോളജിലേക്ക് പോകുകയായിരുന്നു. പൂര്‍ണിമയെ ഇടിച്ചുവീഴ്ത്തിയ ബസ് നിര്‍ത്താതെ ഓടിച്ചുപോയി. ബലേപ്പേട്ടിലെ സുന്ദര്‍ മൂര്‍ത്തി - സീത ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട പൂര്‍ണിമ.

mccpoornima

പൂര്‍ണിമയെ ഇടിച്ചിട്ട ബസ് ഏതാണ് എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ബസിന്റെ ഡ്രൈവറെക്കുറിച്ചും വിവരങ്ങളൊന്നുമില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ബി എം ടി സി ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍ രാജണ്ണ വണ്‍ ഇന്ത്യയോട് പറഞ്ഞു. പൂര്‍ണിമയുടെ മൃതദേഹം വിക്ടോറിയ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

English summary
Unaware of the fact that today was the last day of her life, an 18-year-old girl was on Monday, Oct 19, killed after speeding BMTC bus rammed into her, at Majestic bus station, when she was on her way to college, in Bengaluru. Poornima was a resident of Balepet and she was the daughter of Sundar Murthy and Seeta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X