ബെംഗളൂരുവില്‍ സ്ഫോടനത്തിന് ശ്രമം? 5 പേര് അറസ്റ്റില്‍, സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
ബെംഗളൂരു: നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന അഞ്ച് പേര് അറസ്റ്റില്‍. ബെംഗളൂരു ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് നിരവധി രേഖകളും, സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറയുന്നു. ഈ അഞ്ച് പേരും 2017ല്‍ ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ ജയിലിലായിരുന്നു. അതിന് ശേഷമാണ് ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായതെന്നും പോലീസ് വ്യക്തമാക്കി.
ഇവര്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. അഞ്ച് പേര് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

അതേസമയം മറ്റൊരാളെ കൂടി തിരയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു ആര്‍ടി നഗറില്‍ നിന്നുള്ളയാളാണിത്. വിദേശത്താണ് ഇയാള്‍ താമസിക്കുന്നതെന്ന് പോലീസ് പറയുന്നു. സ്ഫോടക വസ്തുക്കളും, ആയുധങ്ങളും അറസ്റ്റിലായവര്‍ക്ക് എത്തിച്ച് കൊടുക്കുന്ന സൂത്രധാരന്‍ ഇയാളാണെന്നും പോലീസ് അവകാശപ്പെടുന്നു. ചോദ്യം ചെയ്യലില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലുള്ള തടിയന്റവിട നസീറുമായി അറസ്റ്റിലായവര്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത് നസീറിന്റെ പ്രേരണയിലാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ദയാനന്ദ് പറഞ്ഞു.വിദേശത്ത് നിന്ന് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയയാളെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായും ബെംഗളൂരു പോലീസ് പറഞ്ഞു.ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് തടിയന്റവിട നസീര്‍ പ്രേരിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പറയുന്നു.
ഇവര്‍ക്ക് ലഷ്കര്‍ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. 7 നാടന്‍ തോക്കുകള്‍, 45 ബുള്ളറ്റുകള്‍, കത്തികള്‍, വാക്കി ടോക്കി സെറ്റുകള്‍, 12 മൊബൈലുകള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്നും പോലീസ് പറഞ്ഞു. മുമ്പുള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട് വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. ഹെബ്ബാളിനടുത്തുള്ള സുല്ത്താന്പാളയിലുള്ള ഒരു വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതേസമയം ബെംഗളൂരു സ്ഫോടന പരമ്പരയിലാണ് തടിയന്റവിട നസീര്‍ ജയിലിലുള്ളത്. അതേസമയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറസ്റ്റില്‍ ബെംഗളൂരു പോലീസിനെ അഭിനന്ദിച്ചു.
നഗരത്തിലെ വലിയൊരു ദുരന്തത്തെ തടയാന്‍ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ സാധിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് ദേശദ്രോഹ നടപടികളില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും, അത്തരം പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനും പോലീസ് തയ്യാറാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
-
ബെംഗളൂരു-പൂനെ എക്സ്പ്രസ് വേ നടപടികൾ പുരോഗമിക്കുന്നു; യാത്രാ സമയം 7 മണിക്കൂറാവും, 20,000 ഏക്കർ ഏറ്റെടുക്കും! -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications