കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിത്തെറിച്ച് അപകടത്തിലായവരുടെ കണക്കുകള്‍

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങള്‍ നിരവധിയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ അപടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിറ്റിയിലെ കണ്ണാശുപത്രിയില്‍ ഇതിനോടകം നാലോ അഞ്ചോ കുട്ടികളുടെ കണ്ണിന് ശസ്ത്രക്രിയ നടത്തിയതായി പറയുന്നു.

ചിക്കാബലാപൂരിലെ പത്ത് വയസ്സുകാരന്‍ വരുണിന് ഇത്തവണത്തെ ദീപാവലി പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച വൈകുംനേരം പടക്കം പൊട്ടിക്കുന്നതിനിടയിലാണ് കണ്ണില്‍ പരിക്ക് പറ്റുന്നത്. രണ്ട് കണ്ണിലും ഗുരുതരമായി പരിക്ക് പറ്റിയ വരുണ്‍ ഇപ്പോള്‍ മിന്റോ ആശുപത്രിയില്‍ കഴിയുകയാണ്.

 diwali

ഞായറാഴ്ച മിന്റോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് കുട്ടികള്‍ക്കും കണ്ണില്‍ പരിക്ക് പറ്റിയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പരിക്ക് പറ്റിയത്. 14 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇതില്‍ കൂടുതലും.

ഇത്തവണത്തെ ആഘോഷത്തില്‍ 18 കേസിലധികമാണ് കണ്ണിന് പരിക്ക് പറ്റി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുന്നത്. സിറ്റിയിലെ മിക്ക ആശുപത്രികളിലും അപകടത്തില്‍പ്പെട്ടവരെ ആസുപത്രിയില്‍ എത്തിക്കാനുള്ള ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്.

English summary
Despite awareness drives regarding precautions to be taken while bursting crackers, the city’s eye hospitals witnessed a steady stream of patients, mostly minors, with some sustaining serious injuries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X