ബെംഗളൂരുവില്‍ 250 അടി ഉയരത്തില്‍ സ്‌കൈഡെക്ക്, അരയാലിന്റെ രൂപമാതൃകയില്‍ കെട്ടിടം വരുന്നു
ബെംഗളൂരു: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടവര്‍ വ്യൂ ഒരുക്കാന്‍ കര്‍ണാടക. ബെംഗളൂരുവില്‍ 250 അടി ഉയരത്തില്‍ സ്‌കൈഡെക്ക് ഉയരുകയാണ്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടവറായി ഇത് മാറും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ചെറിയ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
അരയാലിന്റെ മോഡലിലാണ് ഈ ടവര്‍ ഒരുങ്ങുന്നത്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവുവാണ് ഈ കെട്ടിടത്തിന് വേണ്ടി പ്രപ്പോസല്‍ മുന്നോട്ട് വെച്ചത്. ഇവര്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ഇവ നിര്‍മിക്കുക. അതേസമയം അധികൃതരോട് ഇങ്ങനൊരു പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കാന്‍ സാധിക്കുന്നതാണോ എന്ന് ഇതിലൂടെ അറിയാം. അതിന് പുറമേ പദ്ധതി നടപ്പാക്കാനായി പത്ത് ഏക്കറോളം സ്ഥലം കണ്ടെത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

ഈ പ്രൊജക്ടിന്റെ കണ്‍സെപ്റ്റ് വീഡിയോയാണ് പുറത്തുവിട്ടത്. ഇതിനോടകം വീഡിയോ വൈറലായിരിക്കുകയാണ്. ഈ കെട്ടിടത്തിന്റെ രാത്രിയിലെ പകലിലെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഊര്‍ജം ലഭ്യത ഉറപ്പാക്കുന്ന കാര്യങ്ങള്‍ ഈ കെട്ടിടത്തിലുണ്ടാവും. വിന്‍ഡ് ക്യാച്ചര്‍ ഇതിന്റെ മുകളിലായി ഉണ്ടാവും. സോളാര്‍ പാനലുകള്‍ അതുപോലെ ഊര്‍ജയം സംഭരിക്കും.
അതേസമയം നിലവില്‍ ഈ പ്രൊജക്ട് ബെംഗളൂരുവില്‍ നഗരത്തില്‍ എവിടെയാണ് നിര്‍മിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ഇതിനുള്ള സ്ഥലം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിലുപരി സംസ്ഥാനത്തിന്റെ ബജറ്റിനുള്ളില്‍ വരുന്നതാണോ എന്നെല്ലാം പരിശോധിക്കേണ്ടി വരും. ഈ ഡിസൈന്‍ ആല്‍മരത്തിന്റെ രൂപത്തിലായത് കൊണ്ടാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഈ ടവറില്‍ വാന്റേജ് പോയിന്റ്, ഭക്ഷണശാലകള്‍, സ്‌കൈ ഗാര്‍ഡന്‍, തിയേറ്റര്‍, ഷോപ്പിംഗ് സെന്റര്‍, റിക്രിയേഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കാനുള്ള സൗകര്യവും ഉണ്ടാവും.












Click it and Unblock the Notifications