Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ 125 കണ്ടെയ്‌ൻമെന്റ് സോണുകൾ: ഏറ്റവും കൂടുതൽ ബൊമ്മനഹള്ളിയിൽ

ബെംഗളൂരുവിൽ 125 കണ്ടെയ്‌ൻമെന്റ് സോണുകൾ: ഏറ്റവും കൂടുതൽ ബൊമ്മനഹള്ളിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലുടനീളം ആകെ 125 കോവിഡ് കണ്ടെയ്‌ൻമെന്റ് സോണുകളാണുളളതെന്ന് കണക്കുകൾ. ജനുവരി 2 വരെയുളള റിപ്പോർട്ട് പ്രകാരം ആണിത്. ബൃഹത് ബെംഗളൂരു മഹാ നഗര പാലികയാണ് കണക്കുകൾ പുറത്ത് വിട്ടത്.

കഴിഞ്ഞ ആഴ്‌ചയിൽ നഗരത്തിൽ കോവിഡ് കേസുകളുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 2021 ആയി. ഡിസംബർ 26 - ന് 98 കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് 2022 ജനുവരി 2-ന് 125 സോണുകളായി ഉയർന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു.

ബൊമ്മനഹള്ളിയിൽ 38, ബെംഗളൂരു സൗത്തിൽ 15, മഹാ ദേവ പുരയിൽ 35, ബെംഗളൂരു ഈസ്റ്റിൽ 12, ബെംഗളൂരു വെസ്റ്റിൽ 10, യെലഹങ്കയിൽ 11, ദാസറഹള്ളിയിൽ മൂന്ന്, ആർആർ നഗറിൽ ഒരു കണ്ടെയ്‌ൻമെന്റ് സോണുകളാണ് ഉളളത്.

1

ബെംഗളൂരുവിൽ നിലവിൽ 93 വാർഡുകളിലായി കഴിഞ്ഞ 10 ദിവസത്തിനിടെ 10 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസമായി പോസിറ്റീവ് നിരക്ക് 1.22% ആണ്. എന്നിരുന്നാലും, ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട് കാണിക്കുന്നു.

2

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മിക്ക കേസുകളും ബെല്ലന്തൂർ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയതത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആകെ 26 കേസുകൾ. തുടർന്ന് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 11 കേസുകൾ കണ്ട ദൊഡ്ഡ നെക്കുണ്ടി വാർഡിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഹഗദൂർ, എച്ച്എസ്ആർ ലേഔട്ട്, അരകെരെ വാർഡുകളിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 10 കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

3

അതേസമയം, ജനുവരി 3 തിങ്കളാഴ്ച കർണാടകയിൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ 10 കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണുകളുടെ എണ്ണം 76 ആയി.

അതേസമയം, രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 123 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,81,893 ആയി.

4

10,846 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,95,407. നിലവിൽ 1,45,582 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്താകെ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 1,700 ആയി. കൂടുതൽ പേർ മഹാരാഷ്ട്രയിലാണ്- 510.

5


എന്നാൽ, ഡൽഹിയിൽ പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. 4,099 പേർക്ക് ആണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മേയ്‌ മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,000 കടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിന് ഉളളിൽ പതിനായിരത്തോളം കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 10,986 പേരാണ് രോഗം ബാധിച്ചു ചികിത്സയിൽ ഉളളത്.. 6.46 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.

6

രണ്ടു ദിവസങ്ങളായി ലഭിച്ച സാംപിൾ പരിശോധനാ ഫലങ്ങളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണ് റിപ്പോർട്ട് ചെയ്തത് എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌ൻ അറിയിച്ചു. 187 സാംപിളുകൾ പരിശോധിച്ചതിൽ 152 ഉം ഒമൈക്രോണാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
    രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+