ബെംഗളൂരൂവില്‍ ദുരിതം വിതച്ച് മഴ: കെട്ടിടം തകർന്ന് വീണ് ഒരു മരണം, നിരവധി തൊഴിലാളികള്‍ കുടുങ്ങി
ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. തിങ്കാളാഴ്ച വൈകീട്ട് കമ്മനഹള്ളിയില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് ഒരു തൊഴിലാളി മരണപ്പെട്ടു. കമ്മനഹള്ളിയിലെ ബാബുസാപല്യയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. അപകടത്തില്‍ പതിനേഴോളം തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടുപോയി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
അഗ്‌നിശമന വിഭാഗത്തിൻ്റെയും എമർജന്‍സി വിഭാഗത്തിന്റേയും യൂണിറ്റുകള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നഗരത്തില്‍ കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. മഴ കാരണമാണ് കെട്ടിടം തകർന്ന് വീണതെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

"17 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്, മറ്റ് ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് മുന്നോട്ട് പോകുകയാണ്," ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ച് 4.10ന് കൺട്രോൾ റൂമിൽ അറിയിപ്പ് ലഭിച്ചതെന്നാണ് ഫയർ ആൻഡ് എമർജൻസി സർവീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കെട്ടിടം ഏകദേശം പൂർണ്ണമായി തന്നെ താഴേക്ക് നിലപതിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിനായി ജെ സി ബി യും ക്രെയിനും ഉള്‍പ്പെടേയുള്ള സാമഗ്രികളും സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്.
അതേസമയം, കനത്ത മഴയില്‍ ബെംഗളൂരിവിന്റെ വിവിധ മേഖലകളിലായി മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മഴയേത്തുടർന്നുണ്ടായ വാഹനാപകടത്തില്‍ സർജാപൂരിൽ 56കാരി മരിച്ചു. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മല്ലികയാണ് മരിച്ചത്. മഴവെള്ളം നിറഞ്ഞ് കിടക്കുകയായിരുന്ന റോഡിലെ കുഴിയില്‍ വീണ വാഹനം വെട്ടിക്കുന്നതിനിടെ പിന്നില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.
കെങ്കേരിയിൽ തടാകത്തില്‍ വീണ് രണ്ട് സഹോദരങ്ങളും മരണപ്പെട്ടു. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരാണ് മരിച്ചത്. തടാകത്തില്‍ വെള്ളം എടുക്കാന്‍ പോയ കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നു. തടാകത്തിലേക്ക് വീണ ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രീനിവാസും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ രണ്ട് പേരേയും ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.
കനത്തെ മഴയെ തുടർന്ന് വ്യോമഗതാഗതവും തടസ്സങ്ങള്‍ നേരിട്ടു. ഇരുപത് വിമാനങ്ങള്‍ വൈകിയപ്പോള്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. മഴ ഇന്ന് രാത്രിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് വരികയാണെന്നും അർഹരായ എല്ലാവർക്കും നഷ്ടപരിഹാരം നല്‍കുമെന്നും സർക്കാർ വ്യക്തമാക്കി.
-
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ബെംഗളൂരുവിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നിര്‍ത്തിവച്ച് ഇന്‍ഡിഗോ: കാരണം ഇതാണ് -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്നമല്ല; ആരോഗ്യമേഖലയില്‍ സാമ്പിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ -
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്കി മന്ത്രി, പുതിയ സമയം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി












Click it and Unblock the Notifications