ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സ് വൃദ്ധസദനം സന്ദര്‍ശിച്ചു
ബെംഗളൂരു: ഫേസ്ബുക്ക് കൂട്ടായ്മയായ ബിഎംഎഫിന്റെ (ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സ്) പ്രവര്‍ത്തകര്‍ കര്‍മലാരത്തുള്ള ആശാഭവന്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. അന്തേവാസികളുമായി ഒട്ടേറെ സമയം ചെലവഴിച്ച സംഘം ഭക്ഷണവും മെഡിക്കല്‍ കിറ്റും വസ്ത്രങ്ങളും സമ്മാനമായി നല്‍കിയതിനു ശേഷമാണ് മടങ്ങിയത്.
തിരക്കുള്ള ജീവിതത്തില്‍ അല്‍പ്പസമയം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടി മാറ്റിവെയ്ക്കണമെന്ന ഗ്രൂപ്പിന്റെ പ്രഖ്യാപിത നിലപാടിന്റെ വെളിച്ചത്തിലാണ് അംഗങ്ങള്‍ ഒത്തുകൂടിയത്. കുടുംബസമേതമെത്തി കഴിയുന്ന ഒരു തുക എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെ ഏല്‍പ്പിക്കുകയാണ് പതിവ്. ഇതിനു മുമ്പ് കുട്ടികളുടെ അനാഥാലയം സന്ദര്‍ശിച്ചതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് സര്‍ജാപൂര്‍ റോഡിലുള്ള ആശാസദനത്തിലേക്കുള്ള യാത്ര തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചിത്രങ്ങള്‍ കാണൂ..

ബിഎംഎഫ്
ബാംഗ്ലൂര്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് ബിഎംഎഫ്. നഗരത്തിലെ ബിസിനസ്സുകാരും വിദ്യാര്‍ത്ഥികളും ഐടി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏകദേശം 19000ഓളം പേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്.

എല്ലാവര്‍ക്കും സ്വാഗതം
ജാതി,മത, വര്‍ഗ്ഗ, രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ ബാംഗ്ലൂരിലെത്തുന്ന എല്ലാ മലയാളികളെയും ഈ കുടക്കീഴില്‍ അണിനിരത്തുകയെന്ന വിശാല ലക്ഷ്യത്തിലാണ് ഗ്രൂപ്പ്. ഫേസ് ബുക്ക് കൂട്ടായ്മയ്ക്ക് അപ്പുറം ഇതിനെ വളര്‍ത്താനുള്ള നടപടികള്‍ ഇതിനം ആരംഭിച്ചു കഴിഞ്ഞു.

രക്തദാനം
അംഗങ്ങളുടെ വിപുലമായ ബ്ലഡ് ഡാറ്റാ ബാങ്ക് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. നഗരത്തില്‍ രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ പലരും ഈ ഗ്രൂപ്പിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്.

ജോബ് ഡാറ്റാ ബാങ്ക്
ജോലി ആവശ്യമുള്ളവര്‍ക്കും ജോലിക്കാരെ ആവശ്യമുള്ളവര്‍ക്കും ഒരു പൊതു ഇടമായി മാറുകയെന്നതും ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. സ്‌കില്‍ഡ് ലേബേഴ്‌സിന്റെ ഡാറ്റാ ബാങ്ക് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

ഭരണം
ഇരുപത് പേരോളം അടങ്ങുന്ന എക്‌സിക്യുട്ടീവ് ഗ്രൂപ്പാണ് ബിഎംഎഫിനെ നിയന്ത്രിക്കുന്നത്.

കായികരംഗത്ത്
അംഗങ്ങള്‍ക്കായി ഫുട്‌ബോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്

ബാംഗ്ലൂര്‍ മലയാളി മീറ്റ്
കഴിഞ്ഞ വര്‍ഷം അംഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് ആദ്യത്തെ ബാംഗ്ലൂര്‍ മീറ്റ് സംഘടിപ്പിച്ചിരുന്നു

മലയാളി കൂട്ടായ്മ
വിവിധ മലയാളി സംഘടനകളുമായി കൈകോര്‍ത്ത് ബാംഗ്ലൂരിലെ മുഴുവന്‍ മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ടു വരുമെന്ന് സംഘാടകര്‍ അറിയിച്ചു

വെബ് സൈറ്റ്
കൂട്ടായ്മ രജിസ്റ്റര്‍ ചെയ്യുന്നതോടു കൂടി ഇതിനായി പ്രത്യേകം വെബ് സൈറ്റ് ആരംഭിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ബ്ലഡ്, ജോബ് ഡാറ്റാ ബാങ്കുകളും ഇതിന്റെ ഭാഗമായുണ്ടാകും.

കൂടുതല്‍ പങ്കാളിത്തം
ഗ്രൂപ്പിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്കാളിത്തം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താനായി സംഗീതപരിപാടികളും സ്റ്റേജ് ഷോകളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഗ്രൂപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications