Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു: മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ബെംഗളൂരു: മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ അയല്‍ക്കാരന്‍ അറസ്റ്റില്‍. 32 കാരനായ ശിവുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച വീട്ടിലെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം കളിയ്ക്കുന്നതിനായാണ് മകള്‍ പ്രതിയുടെ വീട്ടിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് വെളിപ്പെടുത്തി. സംഭവം രഹസ്യമായി സൂക്ഷിയ്ക്കാന്‍ പ്രതി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും, തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടി പൊലീസിനോട് പറയുകയായിരുന്നു.

rape-girl

സുഹൃത്തിനൊപ്പം കളിയ്ക്കുന്നതിനായി ശിവുവിന്റെ വീട്ടിലേക്ക് പോയ മകള്‍ 20 മിനിറ്റിന് ശേഷം കരഞ്ഞുകൊണ്ട് തിരിച്ചുവരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം അറിഞ്ഞെങ്കിലും കുട്ടിയുടെ പിതാവെത്തി സംഭവം സ്ഥിരീകരിച്ചതിന് ശേഷമാണ് പരാതിയുമായി കഡുഗോഡി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍

ഇന്ത്യ- പാക് സംഘര്‍ഷ തീവ്രത കുറയ്ക്കണമെന്ന് അമേരിക്ക, ഭീകരസംഘടനകള്‍ക്കെതിരെ പൊരുതാന്‍ പാകിസ്താന്‍

പാകിസ്താന് തിരിച്ചടികള്‍ മാത്രം; പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക്!!!

അത് തമാശയ്ക്കായിരുന്നു, ഇന്ത്യന്‍ സുരക്ഷാ സേനയെ വട്ടം കറക്കിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+