കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു: കവര്‍ച്ച നടത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു, പരിക്കേറ്റ് വീട്ടിലെത്തിയത് ഒന്നര കിലോമീറ്റര്‍

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: മോഷണം നടത്തിയ ശേഷം മോഷ്ടാക്കള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച 40കാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ഞായറാഴ്ച അര്‍ദ്ധ രാത്രി മക്ക മസ്ജിദിന് സമീപത്തായിരുന്നു സംഭവം. മോഷണം നടത്തി കത്തികൊണ്ട് ആക്രമണകാരികള്‍ കടന്നുകളഞ്ഞതോടെ ചോരയൊലിച്ച് ഒന്നര കിലോമീറ്റര്‍ ഓടിയാണ്്പരിക്കേറ്റ തുളസി റാം വീട്ടിലെത്തിയത്.

കത്തികൊണ്ട് അടിവയറ്റില്‍ ആഴത്തില്‍ പരിക്കേറ്റ തുളസി റാം ശസ്ത്രക്രിയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഓസ്റ്റിന്‍ നഗരത്തിലെ സെന്റ് ജോണ്‍ വുഡിലെ താമസിക്കാരനാണ് ഇയാള്‍. അര്‍ദ്ധ രാത്രിയോടെ ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന തന്റെ കയ്യില്‍ വിലപിടിപ്പുള്ള വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമിച്ചതെന്നും തുളസി റാം പൊലീസിനോട് പറഞ്ഞു.

സുരക്ഷ

സുരക്ഷ

40കാരനെ കുത്തി പരിക്കേല്‍പ്പിച്ച് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നതോടെ സംഭവത്തില്‍ കേസെടുത്ത വിവേക്‌നഗര്‍ പൊലീസ് രണ്ട് കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

 സ്ഥാപിച്ചിട്ടില്ലാത്ത പ്രദേശമാണ് മക്ക മസ്ജിദ്

സ്ഥാപിച്ചിട്ടില്ലാത്ത പ്രദേശമാണ് മക്ക മസ്ജിദ്

നഗരത്തില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത പ്രദേശമാണ് മക്ക മസ്ജിദ് പരിസരം, ഇത് കുറ്റവാളികളെ കണ്ടെത്തുന്നതിന് വിലങ്ങതടിയാവുമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നത്. മക്കാ മസ്ജിദ് പരിസരത്തുകൂടി നടന്നുപോകുകയായിരുന്ന ഫയര്‍ ആന്റ് സേഫ്റ്റി വിദഗ്ദനായ തുളസി റാമിനെ ബൈക്കിലെത്തിയ ഇരുവര്‍ സംഘമാണ് ആക്രമിച്ച് കയ്യിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞത്.

 ശസ്ത്രക്രിയ്

ശസ്ത്രക്രിയ്

തന്റെ പക്കല്‍ വിലപിടിപ്പുള്ള സധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ശസ്ത്രക്രിയ്ക്ക് ശേഷം തുളസി റാം നല്‍കിയ മൊഴി. തന്നെ ആക്രമിക്കാനെത്തിയ സംഘം ആക്രമിച്ച് 1500 രൂപയുമായി കടന്നു കളഞ്ഞെന്നാണ് ഇദ്ദേഹത്തിന്റെ വാ

ജോണ്‍സണ്‍ മാര്‍ക്കറ്റ്

ജോണ്‍സണ്‍ മാര്‍ക്കറ്റ്

നൈറ്റ് പട്രോളിംഗ് ഉണ്ടെന്ന് പൊലീസ് അവകാശപ്പെടുന്ന ജോണ്‍സണ്‍ മാര്‍ക്കറ്റിന് സമീപത്ത് നേരത്തെ ഒരു ടെക്കിയും സമാന രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. മെയിലായിരുന്നു സംഭവം.

English summary
Bengaluru man robbed and stabbed in road,found with injuries. Man undegoes through surgeries and in observation for 48 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X