കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു നഗരം കുടിവെള്ളമില്ലാതെ വറ്റി വരളുന്നു; ബോര്‍വെല്ലുകള്‍ നോക്കുകുത്തികളായി

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: 2025 ല്‍ ബെംഗളൂരു നഗരത്തില്‍ നിന്നും പാലാനം ചെയ്യേണ്ടി വരുന്നമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളത്തിനു വേണ്ടിയുള്ള അടുത്ത യുദ്ധം ആദ്യം നടക്കുന്നത് ഗ്രീന്‍ സിറ്റി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരു നഗരത്തിലാകും. സിറ്റിയില്‍ ജീവിക്കുന്ന നാലില്‍ മൂന്ന് ശതമാനം ജനങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്.

ബെല്ലഡൂര്‍, ബനാര്‍ഗട്ടെ, വൈറ്റ് ഫീല്‍ഡ്, മാര്‍ത്തഹളളീ എന്നിവിടങ്ങളില്‍ ബോര്‍വെല്ലുകളുടെ സഹായത്തോടെയാണ് വെള്ളം ലഭ്യമാകുന്നത്. എന്നാല്‍ അമിതമായി വെള്ളം വലിച്ചെടുക്കുന്നത് കുഴല്‍ കിണറുകള്‍ വറ്റിച്ചിരിക്കുകയാണ്. ഭൂമിയ്ക്ക് താങ്ങാനാവുന്നതിലും കൂടുതല്‍ ബോര്‍വെല്ലുകളാണ് നഗരത്തില്‍ ഇപ്പോള്‍ ഉള്ളത്.

drink-water

1248 മില്ലി മീറ്റര്‍ മാത്രം മഴയാണ് കര്‍ണ്ണാടക സംസ്ഥാനത്ത് ആകെ ലഭിക്കുന്നത് എന്നാല്‍ അതിന്റെ മൂന്നിരട്ടി കുഴല്‍ക്കിണറുകളാണ് സംസ്ഥാനത്ത് ഇന്നുള്ളത്. ഭൂഘര്‍ഭ ജലത്തെ വലിച്ചെടുക്കുന്നത് ഗ്രാമത്തില്‍ താമസിക്കുന്നവരെ സാരമായി ബാധിക്കുന്നുണ്ട്.

1980 കളില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുമ്പോള്‍ 30 അടി താഴ്ചയില്‍ വെള്ളം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 1020 അടി കുഴിച്ചാലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ എവിടെയും വെള്ളം ലഭിക്കില്ല. ബോര്‍വെല്ലുകളും നോക്കുകുത്തികളായി മാറും.

English summary
Bengaluru may have to be evacuated in a decade if water crisis persists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X