കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിക്കെതിരെ സദാചാര ആക്രമണം: മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കവിതാ റെഡ്ഡി, സംഭവിച്ചത് തെറ്റ്!!

Google Oneindia Malayalam News

ബെംഗളൂരു: നടി സംയുക്ത ഹെഗ്‌ഡെക്കെതിരായ സദാചാര ആക്രമണത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കവിത റെഡ്ഡി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കവിത. പോലീസും ഇവര്‍ക്കൊപ്പമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സമ്മര്‍ദം ശക്തമായതോടെ ഇവര്‍ മാപ്പുപറയാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ എപ്പോഴും സദാചാര പോലീസിംഗിന് എതിരാണ്. എന്റെ ചില പ്രവര്‍ത്തികള്‍ അത്തരമൊരു കാര്യമായി പരിണമിച്ചു. ഒരു തര്‍ക്കം മോശമായി പ്രതികരിക്കുന്നതിലേക്ക് എന്നെ നയിച്ചു. അതൊരു പിഴവാണെന്ന് കവിത റെഡ്ഡി ട്വീറ്റ് ചെയ്തു.

1

ഒരു ഉത്തരവാദിത്തപ്പെട്ട പൗരയെന്ന നിലയിലും പുരോഗമന ചിന്താഗതിയുള്ള സ്ത്രീയെന്ന നിലയിലും, സംയുക്ത ഹെഗ്‌ഡെയോടും സുഹൃത്തുക്കളോടും താന്‍ മാപ്പു ചോദിക്കുന്നുവെന്ന് കവിത റെഡ്ഡി പറഞ്ഞു. അതേസമയം സംയുക്ത ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ക്കില്‍ വ്യായാമം ചെയ്തു എന്ന് ആരോപിച്ചാണ് സദാചാരണ ആക്രമണമുണ്ടായത്. നടിയും സുഹൃത്തുക്കളും ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിനെത്തിയ സമയത്തായിരുന്നു സദാചാര വാദികള്‍ ആക്രമിച്ചത്.

Recommended Video

cmsvideo
Samyukta Hegde faced moral policing in Bangalore | Oneindia Malayalam

വലിയ തോതിലുള്ള വിമര്‍ശനം കവിത റെഡ്ഡിക്ക് നേരെ ഉയര്‍ന്നിരുന്നു. റിച്ച ഛദ്ദ സംയുക്തയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നിങ്ങള്‍ കരുതും പോലെ ഒരാള്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍, അവരെ അടിക്കാനോ മര്‍ദ്ദിക്കാനോ ഉള്ള അവകാശം ആരും നിങ്ങള്‍ക്ക് നല്‍കുന്നില്ല. ലോകത്തിന് സദാചാര പോലീസിംഗിന്റെ ആവശ്യമില്ല. പ്രത്യേകിച്ച് കുലീനകളായ കരുതുന്ന ആന്റിമാരില്‍ നിന്ന്. ദയവായി പെരുമാറാന്‍ പഠിക്കൂ. ബഹുമാനം എന്നത് രണ്ട് വശത്ത് നിന്നും കിട്ടേണ്ട കാര്യമാണെന്നും റിച്ച ഛദ്ദ പറഞ്ഞു.

കന്നഡ സിനിമാ ലോകവും വലിയ പിന്തുണ സംയുക്തയ്ക്ക് നല്‍കിയിരുന്നു. ശ്രദ്ധ ശ്രീനാഥും ശ്രുതി ഹരിഹരനും ആക്രമണത്തെ അപലപിച്ചു. ഞങ്ങളുടെ തലമുറയിലെ ആളുകള്‍ ഇത് കുറേ കേട്ടതാണ്. അവളെങ്ങനെയാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് പപ്പോഴും പറയുക. ഈ സിദ്ധാന്തം വെച്ച് സ്‌പോര്‍ട്‌സ് ബ്രാ ധരിക്കുന്നവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നാണ് ഇവര്‍ പറയുന്നത്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ പരാതി പറയാന്‍ പോലും അര്‍ഹതയില്ലെന്നാണ് ഇവരെ പോലുള്ളവര്‍ സൂചിപ്പിക്കുന്നത്. കരയുന്നതായിരിക്കും, പെണ്‍കുട്ടികളായാല്‍ നല്ലതെന്നും ശ്രദ്ധ കുറിച്ചു.

സംയുക്തയുടെ ധൈര്യത്തെ ശ്രുതി അഭിനന്ദിച്ചു. അവര്‍ക്കൊപ്പമാണ് താന്‍ ഉള്ളതെന്ന് ശ്രുതി ഹരിഹരന്‍ കുറിച്ചു. ഈ രാജ്യത്തെയും ജനങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ നമ്മള്‍ നൂറ് വര്‍ഷം പിന്നിലാണ്. കാര്യങ്ങള്‍ മാറണമെങ്കില്‍ മിണ്ടാതിരിക്കുന്നതല്ല പ്രധാനം. സംയുക്തയുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്ക് തുല്യമായ ഇടം ലഭിക്കുന്നതിനായി ഞാന്‍ തനിക്കൊപ്പമുണ്ടെന്നും ശ്രുതി കുറിച്ചു.

English summary
bengaluru morale policing: congress leaders kavitha reddy apologise to samyuktha hegde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X